Thursday, 12th December 2024

മുള്ളന്‍കൊല്ലി ആലത്തൂര്‍ കവളക്കാട്ട് റോയി പുതുതായി കണ്ടെത്തിയതാണ് ടാര്‍ വീപ്പയിലെ കാരറ്റ് കൃഷി. റോയി തന്റെ കൃഷിയിടത്തില്‍തന്നെ പഴയ ടാര്‍ വീപ്പകള്‍ വാങ്ങി അതില്‍ ചകിരി കമ്പോസ്റ്റ് നിറയ്ക്കും. ഡ്രിപ്പ് ഇറിഗേഷന്‍ മുഖേന ആവശ്യത്തിനുള്ള ജലം വീപ്പകളില്‍ ലഭ്യമാക്കും. വീപ്പയുടെ വശങ്ങളില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കിയശേഷമാണ് കാരറ്റിന്റെ വിത്തുകള്‍ പാകുന്നത്. ചാണക മിശ്രിതമാണ് പ്രധാന വളമെന്നതുകൊണ്ട് ജൈവകൃഷിയാണെന്ന് ഉറപ്പിച്ചുപറയാം.
വീപ്പയുടെ ഉള്ളില്‍ കിഴങ്ങും പുറത്തേക്ക് തണ്ടും വളരുന്ന ഈ കൃഷി കൂടുതല്‍ സ്ഥലമില്ലെങ്കിലും വീട്ടുമുറ്റത്തും ടെറസിലും നടത്തുവാന്‍ സാധിക്കും.
നൂതന മാര്‍ഗത്തിലൂടെയുള്ള കാരറ്റ് കൃഷിയിലൂടെ നൂറുമേനി വിളവ് ലഭിച്ചുവെന്ന് റോയി അവകാശപ്പെടുന്നു.
റോബസ്റ്റ, ചന്ദ്രഗിരി കാപ്പിതൈകളുടെ സങ്കരഇനം വികസിപ്പിച്ചെടുത്ത റോയി പ്രമുഖ കൃഷിവിദഗ്ധനെന്ന അംഗീകാരവും നേടിയിട്ടുണ്ട്. ഇതിനോടകം വിവിധ അവാര്‍ഡുകളും പുരസ്‌കാരങ്ങളും റോയിയെ തേടിയെത്തി. കുളത്തില്‍ മീന്‍ വളര്‍ത്തി ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുകയും ചെയ്യുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *