..
സി.ഡി.സുനീഷ്
കൊച്ചി :
പ്രളയാനന്തര കാലത്ത് മുളയുടെ പാരിസ്ഥിതീക പ്രാധാന്യം അടയാളപ്പെടുത്തിയ സന്ദർഭത്തിൽ നടക്കുന്ന കൊച്ചി മുള മഹോത്സവം നാളെ തുടങ്ങും.
വ്യവസായ വാണിജ്യ വകുപ്പും സംസ്ഥാന ബാംബൂ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 16 ാമത് കേരള ബാംബൂ ഫെസ്റ്റ് ഡിസംബര്‍ ആറു മുതല്‍ എറണാകുളം മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ ആരംഭിക്കും. മുള കരകൗശല ഉല്‍പ്പന്നങ്ങളുടെ വിപണന ശ്യംഖല മെച്ചപ്പെടുത്തുവാനായാണ് എല്ലാ വര്‍ഷവും ബാംബൂ ഫെസ്റ്റ് നടത്തുന്നത്. ഡിസംബര്‍ 10 വരെയാണ് ഫെസ്റ്റ്.
മുള മേഖലയിലെ അനേകം കലാകാരന്മാരും കരകൗശല ശില്പികളും ഒത്ത് ചേരുന്ന വാർഷിക മഹോത്സവം എറണാകുളത്തിന്റെ ഹിറ്റ് പ്രദർശനങ്ങളിൽ ഒന്നാണ്….
കേരളത്തില്‍ നിന്ന് ഇരുന്നൂറോളം കരകൗശല തൊഴിലാളികളും പതിനഞ്ചോളം സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റില്‍ പ്രദര്‍ശനം ഒരുക്കും. കൂടാതെ, നാഗാലാന്റ്, തമിഴ്നാട്, മണിപ്പുര്‍, മധ്യപ്രദേശ്, ത്രിപുര, ആസ്സാം, സിക്കിം, മിസ്സോറാം, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 60ല്‍ അധികം കരകൗശല തൊഴിലാളികളും ഉള്‍പ്പെടെ 170 ഓളം സ്റ്റാളുകളും പ്രദര്‍ശനത്തിന്റെ ഭാഗമാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുള മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മുള ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് സംസ്ഥാന ബാംബൂ മിഷന് പരിശീലകര്‍ രൂപകല്പന ചെയ്ത വിവിധ മുള കരകൗശല ഉല്‍പ്പങ്ങള്‍ കാണുന്നതിനുള്ള പ്രത്യേക ഗാലറിയും സജ്ജമാക്കിയിട്ടുണ്ട്.
ഡിസംബര്‍ ആറിന് വൈകുന്നേരം 5 മണി മുതല്‍ രാത്രി 9 മണി വരെയും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ രാത്രി ഒന്‍പതു വരെയുമാണ് പ്രദര്‍ശനം നടക്കുക.
Also read:
International Coffee Organization: Support a living income for coffee farmers: Sign the #coffeepledg...
വിജയപതാക പാറിച്ച് വാഴ മഹോത്സവം; തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് സിസ്സ
പാലും പരിശുദ്ധിയും - കര്‍ഷകര്‍ അറിയേണ്ടതെല്ലാം : ക്ലാസ്റൂം പരിശീലനം
പെസഹ അപ്പത്തിനുള്ള നെല്ല് വീട്ടുമുറ്റത്ത് വിളയിക്കാന്‍ പദ്ധതിയുമായി കൊളവയല്‍ സെന്റ് ജോര്‍ജ് ഇടവക
Leave a Reply