Tuesday, 18th January 2022

കല്‍പകവൃക്ഷമായ തെ ങ്ങില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന നീര, കരള്‍രോഗ ചികിത്സക്ക് ഉപയോഗിക്കാമെന്ന് പഠനം. കരള്‍ രോഗികള്‍ക്കും കേരകര്‍ ഷകര്‍ക്കും പ്രതീക്ഷ പകരുന്ന താണ് പരീക്ഷണശാലയില്‍ നിന്നുള്ള ഈ വിവരം. മദ്യപാനം മൂണ്ടമുണ്ടാകുന്ന കരള്‍ രോഗ ത്തിന്‍റെ ചികിത്സലിയാണ് നീര ഏറെ പ്രയോജനപ്പെടുക.
ഏഷ്യയിലെ പ്രധാന ശാസ്ത്രഗവേഷണ കേന്ദ്രങ്ങളി ലൊന്നായ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സി ലാണ് ഇതുസംബന്ധിച്ച ഗവേഷ ണങ്ങള്‍ നടന്നത്. നീര ഉപയോ ഗിച്ചുള്ള പരീക്ഷണങ്ങളില്‍ കരള്‍രോഗം പൂര്‍ണ്ണമായി മാറ്റാ നായി.
ബാംഗ്ലൂര്‍ ഐ.ഐ.എസ്സി. യിലെ ഇന്‍ഓര്‍ഗാനിക് ആന്‍ഡ് ഫിസിക്കല്‍ കെമിസ്ട്രി വിഭാഗം ശാസ്ത്രജ്ഞയും മലയാളി യുമായ ഡോ.എസ്.സന്ധ്യ, പാലാ സെന്‍റ് തോമസ് കോളേജ് ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. എം.രതീഷ്, ഗവേഷകരായ സ്വെന്യാ പി.ജോസ് എന്നിവരാണ് പഠനങ്ങള്‍ നടത്തിയത്.
തെങ്ങിന്‍റെ ചൊട്ട (പൂക്കുല) ചെത്തുമ്പോള്‍ ഊറി വരുന്ന പാനീയമാണ് നീര. ഇതില്‍ മദ്യാംശം ഒട്ടുമില്ല. ഔഷധഗുണവും പോഷകസമൃ ദ്ധിയുമുള്ള നീര, രുചിയുടെ കാര്യത്തിലും മുന്നിലാണ്.
ക്ഷയം, മൂത്രതടസ്സം, ശ്വാസംമുട്ടല്‍ എന്നിവയുടെ ശമനത്തിന് ഇതുപയോഗി ക്കാമെന്ന് മുമ്പ് തെളിഞ്ഞതാണ്. കരളില്‍ അടിഞ്ഞുകൂടുന്ന അസറ്റാല്‍ഡിഹൈഡ് എന്ന വിഷപദാര്‍ത്ഥം നീക്കാന്‍ നീരയ് ക്കുള്ള കഴിവാണ് തെളിഞ്ഞിരി ക്കുന്നത്. മദ്യപാനം മൂലമാണ് പ്രധാനമായും ഈ വിഷപ ദാര്‍ത്ഥം കരളില്‍ അടിയുന്നത്.
മദ്യം വയറ്റിലെത്തിയാല്‍ കരളിലെ എന്‍സൈമുകളാണ് അതിനെ അസറ്റാല്‍ഡിഹൈഡ് ആക്കുന്നത്. ഇത് വന്‍തോതില്‍ അടിഞ്ഞുകൂടിയാല്‍ കരളില്‍ കരള്‍കോശങ്ങള്‍ നശിക്കും. മദ്യത്തിന്‍റെ ഉപയോഗം ഓക്സിഡേറ്റീവ് സ്ട്രെസ്സും (കരളിലെ പിരിമുറുക്കം) വര്‍ദ്ധി പ്പിക്കും. കുപ്പ്ഫെര്‍, സ്റ്റെല്ലേറ്റ് സെല്ലുകള്‍ ഉത്തേജിതമാകും. കരള്‍വീക്കം വരും. എക്സ്ട്രാ സെല്ലുലാര്‍ മാട്രിക്സിന് നാശ വും സംഭവിക്കും.
അമിനോ അമ്ലങ്ങള്‍, വൈറ്റമിനുകള്‍, കാത്സ്യം, ഇരുമ്പ് തുടങ്ങിയവയുടെ കലവറയാണ് നീര. 100 മില്ലിലിറ്റര്‍ നീരയില്‍ 75 കലോറി ഊര്‍ജ്ജമാണുള്ളത്. 250 മില്ലീഗ്രാം പ്രോട്ടീന്‍, 16 മില്ലീഗ്രാം പഞ്ചസാര എന്നിവയുമുണ്ട്.
മധുരമുണ്ടെങ്കിലും ഗ്ലൈ സെമിക് ഇന്‍ഡെക്സ് കുറവാ യതിനാല്‍ പ്രമേഹരോഗി കള്‍ ക്കുപോലും ഉപയോഗിക്കാനാ കുമെന്നും ഗവേഷകര്‍ പറയുന്നു. വൈറ്റമിന്‍ ഇ, സി. ബി, ഫെര്‍ ണസോള്‍ എന്നിവയുള്ളതിനാല്‍ മികച്ച ആന്‍റി ഓക്സിഡന്‍റ് പാനീയവുമാണ്. രോഗമില്ലാത്ത കരളിന്‍റെ പ്രവര്‍ത്തനശേഷി കൂട്ടാന്‍ നീരയ്ക്കാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *