Saturday, 20th April 2024

ഡോ.ബിന്ദ്യാ ലിസ് ഏബ്രഹാം
അസി.പ്രൊഫസര്‍
വെറ്ററിനറി കോളേജ്, പൂക്കോട്

ബോസ് ഇന്‍ഡിക്കസ് എന്ന് വിളിക്കപ്പെടുന്ന ഇന്ത്യന്‍ പശു ജനുസ്സുക്കള്‍ക്ക് ഹോള്‍ സ്റ്റീന്‍ പേര്‍ഷ്യന്‍, ജേഴ്സി തുടങ്ങിയ വിദേശ ജനുസ്സുകള്‍, സങ്കരയിനം പശുക്കള്‍ എന്നി വയെ അപേക്ഷിച്ച് പതിന്മടങ്ങ് മേന്മകളുള്ളതായി ഗവേഷണ ങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുവെയുള്ള ചെറിയ ശരീര പ്രകൃതി, മുതുകിലെ പൂഞ്ഞ, കഴുത്തിനടിയിലെ താട, നീണ്ട വാല്‍, നിവര്‍ന്ന് നീളമുള്ള ചെവികള്‍, വലിയ വിയര്‍പ്പുഗ്ര ന്ഥികള്‍, കൂടുതല്‍ പ്രതല വിസ്തീര്‍ണ്ണമുള്ള അയഞ്ഞ ചര്‍മ്മം, ഉയര്‍ന്ന രോഗപ്രതിരോധ ശക്തി, ഉറപ്പും ബലവുമുള്ള അകിട്, നീളം കുറഞ്ഞ രോമ ങ്ങള്‍ എന്നിവയെല്ലാം നമ്മുടെ നാടന്‍ പശുക്കളുടെ പ്രത്യേകത കളാണ്. ഈ ജനുസ്സുകള്‍ നമ്മു ടെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതി ക്കും അനുസരിച്ചാണ് ഉരുത്തിരി ഞ്ഞുവന്നിരിക്കുന്നത് എന്നതിനാ ല്‍, ഇവയ്ക്ക് നമ്മുടെ വേനല്‍ ച്ചൂടും മഴയും മഞ്ഞുമെല്ലാം അനായാസേന അതിജീവിക്കു വാന്‍ കഴിയുന്നു. ആഗോളതാ പനവും പുതിയ പുതിയ രോഗ- കീട-പരാദങ്ങളും പടിമുറ്റത്തെ ത്തിനില്‍ക്കുന്ന ഈ കാലഘട്ട ത്തില്‍ ഭാവിയിലേക്കുള്ള ഒരു ജനിതക ഇന്‍ഷൂറന്‍സ് എന്ന നിലയില്‍ നമ്മുടെ നാടന്‍ പശുക്കള്‍ സംരക്ഷിക്കപ്പെടേ ണ്ടത് അത്യന്താപേക്ഷിതമാണ്. ഭാരത ഗോവംശത്തില്‍പ്പെട്ട പശുക്കള്‍ നല്‍കുന്ന പാല്‍, മറ്റു പാലുല്‍പന്നങ്ങള്‍, ഗോമൂത്രം, ചാണകം എന്നിവയ്ക്കും വേദ കാലം മുതല്‍ക്കുതന്നെ ആരോ ഗ്യ ചികിത്സാരംഗത്ത് വലിയ സ്ഥാനം ഉണ്ടായിരുന്നു. ഭാരത ത്തിലെ നാടന്‍ പശുക്കളുടെ ഈ നന്മകളും മേന്മകളും മനസ്സിലാ ക്കിയിരുന്നതുകൊണ്ടാണ് വയ നാട്ടിലെ പൂക്കോട് ആസ്ഥാനമായ കേരളാ വെറ്ററിനറി സര്‍വ്വക ലാശാല, നാടന്‍ ജനുസ്സുകള്‍ ക്കായി മാത്രം ഒരു ഗോശാല രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൂക്കോട് വെറ്ററിനറി കോളേജില്‍ വെച്ചൂര്‍, കാസര്‍ഗോഡ്, വടകര ഡ്വാര്‍വഫ്, വയനാടന്‍ ഡ്വാര്‍ഫ് തുടങ്ങിയ നാടന്‍ പശുവര്‍ഗ്ഗങ്ങള്‍ കൂടാതെ, ഉത്തരേന്ത്യന്‍ ജനുസ്സു കളായ കാംക്രേജ്, സഹിവാള്‍, ഓങ്കോള്‍, ഗിര്‍, താര്‍പാര്‍ക്കര്‍ എന്നീയിനം പശുക്കളും സംര ക്ഷിക്കപ്പെടുന്നു. ആര്‍.എസ്.വി. വൈ. പദ്ധതി പ്രകാരവും വിവിധ പ്ലാന്‍ പദ്ധതികള്‍ മുഖാന്തിര വുമാണ് ഈ പശുവര്‍ഗ്ഗങ്ങളെ ഒരു കുടക്കീഴില്‍ സംരക്ഷിക്കു വാന്‍ സര്‍വ്വകലാശാലയ്ക്ക് സാധിച്ചിരിക്കുന്നത്.
ഓങ്കോള്‍
ആന്ധ്രാപ്രദേശിലെ നെല്ലൂ ര്‍ എന്ന ജില്ലയില്‍ നിന്നു ള്ള ഓങ്കോള്‍ പശുവിന് നല്ല തിള ക്കമുള്ള വെളുത്തനിറം, വലിപ്പം കൂടിയ ശരീരം, കുഴിഞ്ഞ നെറ്റി ത്തടം, ചെറിയ കൊമ്പുകള്‍ എന്നീ പ്രത്യേകതകളാണ് ഉള്ള ത്. പശുവിനെ പാലിനും കാളക ളെ വണ്ടി വലിയ്ക്കാനും ഉഴാനു മായും ഉപയോഗിക്കുന്നു.
കാംക്രേജ്
ഗുജാറാത്താണ് ജന്മസ്ഥ ലം. വെളുത്ത ശരീരത്തില്‍ കറുപ്പു ഷേഡുകള്‍ ചേര്‍ന്ന നിറമാണ് ഇവയുടേത്. ഏറ്റവും ഭാരമേറിയ ഇന്ത്യന്‍ ജനുസ്സെന്ന പ്രത്യേകതയുമുണ്ട്. വലിപ്പമുള്ള വളഞ്ഞ കൊമ്പുകള്‍ ഇവയുടെ സവിശേഷതയാണ്. വണ്ടി വലിക്കാനും ഉഴാനുമാണ് ഇവയെ പ്രധാനമായും ഉപയോഗിക്കു ന്നത്. 300 ദിവസത്തിനുള്ളില്‍ 1000 മുതല്‍ 2000 ലിറ്റര്‍ വരെ പാല്‍ കിട്ടുമെന്ന മെച്ചവുമുണ്ട്.
സിംഹത്തിന്‍റെ നാട്ടിലെ ഗിര്‍
ഗുജറാത്താണ് മാതൃ സ്ഥാനം. ചുവപ്പുനിറമുള്ള ഇവ യുടെ ഉന്തിയ നെറ്റിത്തടം, ഇലപോലെ മടങ്ങിത്തൂങ്ങുന്ന ചെവികള്‍, ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ എന്നിവ മറ്റു ജനു സ്സുകളില്‍ നിന്ന് വേറിട്ട് നിര്‍ ത്തുന്നു. 300 ദിവസത്തിലെ പാലുല്പാദനം 1500-2000 ലിറ്റര്‍ വരെ വരുമെന്നതിനാല്‍ ഇവയ്ക്ക് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ആവശ്യക്കാര്‍ ഏറെയാണ്.
താര്‍പാര്‍ക്കര്‍
പാക്കിസ്ഥാനിലെ താര്‍ പാര്‍ക്കര്‍ എന്ന ജില്ലയില്‍ നിന്നു ള്ള ഈയിനം പശുക്കള്‍ വൈറ്റ് സിന്ധി എന്ന പേരിലും അറിയ പ്പെടുന്നു. വെളുത്ത ശരീരത്തില്‍ വാലിന്‍റെ അറ്റത്തു മാത്രമുള്ള കറുത്ത നിറം, ചെറിയ കൊമ്പു കള്‍ എന്നിവ ഇവയുടെ പ്രത്യേ കതകളാണ്. 300 ദിവസ ത്തിലെ പാലുത്പാദനം 1500-2000 ലിറ്റര്‍ വരെയാണ് എന്നതും ഇവ യെ പ്രസിദ്ധരാക്കുന്നു. കൂടാതെ രാജസ്ഥാനിലെ താര്‍ മരുഭൂമിയി ലൂടെ കടുത്ത ചൂടിലും യാത്ര ചെയ്യുവാന്‍ പ്രാപ്തിയുള്ള ഉയര്‍ന്ന താപസഹിഷ്ണുതാ ശേഷി ഇവയ്ക്കുണ്ട് എന്നതിനാ ലാണ് താര്‍പാര്‍ക്കര്‍ (താറിനെ മുറിച്ചുകടന്ന് പോകുന്നവര്‍) എന്ന പേര് ലഭിച്ചതെന്നും ആധികാരിക ഗ്രന്ഥങ്ങളില്‍ കാണപ്പെടുന്നു.
സഹിവാള്‍
ഉത്തരേന്ത്യന്‍ ജനുസ്സെ ന്നാണ് അറിയപ്പെടുന്നതെങ്കിലും പാക്കിസ്ഥാനിലെ മോണ്ട് ഗോമറി എന്ന ജില്ലയാണ് ജന്മദേശം. ചുവപ്പുനിറവും ചെറിയ കൊമ്പു കളും തൂങ്ങിയ ആടയും ഇവ യുടെ ലക്ഷണങ്ങളാണ്. 300 ദിവസത്തില്‍ 1500-2500 ലിറ്റര്‍ വരെ പാലുത്പാദനമുള്ള സഹി വാളിനെ ഇന്ത്യന്‍ ജനുസ്സു കളിലെ ഏറ്റവും പാലുത്പാദന ശേഷിയുള്ള ജനുസ്സായി അംഗീ കരിച്ചിട്ടുണ്ട്.
നമ്മുടെ സ്വന്തം വെച്ചൂര്‍ പശു
രാജ്യാന്തര അംഗീകാര മുള്ള കേരളത്തിന്‍റെ ഒരേയൊരു തനതു കന്നുകാലി ജനുസ്സാണ് വെച്ചൂര്‍ പശു. കോട്ടയം ജില്ല യിലെ വൈക്കം-വെച്ചൂര്‍ മേഖല യാണ് ജന്മസ്ഥലം. വെച്ചൂര്‍ പശുവിന്‍റെ പാല്‍ പ്രമേഹം, കൊളസ്ട്രോള്‍, അല്‍ഷിമേഴ്സ്, ഓട്ടിസം, പാര്‍ക്കിന്‍സണ്‍സ്, സഡന്‍ ഇന്‍ഫന്‍റ് ഡെത്ത് സിന്‍ഡ്രോം എന്നീ രോഗങ്ങള്‍ തടയാന്‍ കഴിവുള്ള എ2 പ്രോട്ടീ നുകളാല്‍ സമ്പുഷ്ടമായ എ2 പാല്‍ ആയി അംഗീകരിക്ക പ്പെട്ടിട്ടുള്ളതാണ്. മൂന്നടി പൊക്കം മാത്രമുള്ള ഇവയ്ക്ക് ഉയര്‍ന്ന രോഗപ്രതിരോധ ശക്തിയും താപസഹിഷ്ണുതയും കൈമു തലായുണ്ട്. കേരളത്തില്‍ 1000-ല്‍ താഴെ മാത്രം സംഖ്യാബലമുള്ള വെച്ചൂര്‍ പശുക്കളുടെ സംരക്ഷ ണത്തിനും സംഖ്യാവര്‍ദ്ധനവി നുമായി വെറ്ററിനറി കോളേജില്‍ വര്‍ഷാവര്‍ഷം പദ്ധതികള്‍ ആവി ഷ്ക്കരിച്ച് നടപ്പിലാക്കാറുണ്ട്.
കാസറഗോഡ്/വടകര/വയനാടന്‍/ഇലപ്പുള്ളി ഡ്വാര്‍ഫ് പശുക്കള്‍
ജനുസ്സുകളായി അംഗീക രിക്കപ്പെട്ടിട്ടില്ലെങ്കിലും കാസര്‍ ഗോഡ്, കോഴിക്കോട് (വടകര), വയനാട്, പാലക്കാട് (ഇലപ്പുള്ളി) ജില്ലകളിലെ കുഞ്ഞന്‍ പശുക്ക ള്‍ക്കും ഉയര്‍ന്ന രോഗപ്രതിരോധ ശക്തി, താപസഹിഷ്ണുത, വിട്ടാ വശ്യത്തിനുതകുന്ന പാലുല്പാദ നശേഷി (2-3 ലിറ്റര്‍ പ്രതിദിനം) എന്നീ സവിശേഷതകള്‍ കൈമു തലായുണ്ട്. യഥേഷ്ടം മേഞ്ഞു നടന്ന്, ജൈവരീതിയില്‍ പരി പാലിക്കപ്പെടുന്നുവെങ്കില്‍ ഇവയുടെ ചാണകം, ഗോമൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചെ ടുക്കുന്ന പഞ്ചഗവ്യം എന്ന ഉത്പ ന്നത്തിന് ആയുര്‍വ്വേദ ഔഷധ ചികിത്സയിലും, ജൈവകാര്‍ഷിക വൃത്തിയിലും, അതിപ്രധാനമായ സ്ഥാനം കൈവന്നിട്ടുണ്ട്. പൂക്കോ ട് വെറ്ററിനറി കോളേജില്‍ സംര ക്ഷിക്കപ്പെടുന്ന ഇത്തരത്തിലുള്ള എല്ലാ നാടന്‍ ജനുസ്സുകളുടേയും ഗോമൂത്രം ലിറ്ററിന് 10 രൂപ നിരക്കില്‍ കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയ്ക്ക് കൈമാറുന്ന പദ്ധതിയും സര്‍വ്വകലാശാല ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇവയുടെ ഗോമൂത്രം ശുദ്ധിചെയ്ത് സംസ് ക്കരിച്ചെടുക്കുന്ന സാങ്കേതിക വിദ്യയും പൂക്കോട് വെറ്ററിനറി കോളേജില്‍ ഉണ്ട്. ഇങ്ങനെ സംസ്ക്കരിച്ച ഗോമൂത്രം ഗോമൂ ത്രഅര്‍ക്ക് എന്നറിയപ്പെടുന്നു. ഇതിന് കാന്‍സര്‍ ചികിത്സയില്‍ കാന്‍സര്‍ മരുന്നുകളുടെ ആശലിവമിരലൃ ആയി പ്രവര്‍ത്തിക്കാന്‍ കാര്യക്ഷമതയുള്ളതായി പഠന ങ്ങള്‍ തെളിയിക്കുന്നു. തന്മൂലം വളരെയധികം പാര്‍ശ്വ ഫല ങ്ങളുള്ള കാന്‍സര്‍ മരുന്നുകളു ടെ ഡോസ് കുറച്ചുകൊണ്ടു വരാന്‍ ഗോമൂത്ര അര്‍ക്കയ്ക്ക് കഴിയുന്നു എന്നും അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
മേല്‍പ്പറഞ്ഞ ഭാരതജനു സ്സുകളില്‍ ഭൂരിഭാഗവും വംശനാ ശത്തിന്‍റെ ഭീഷണിയിലാണ് എന്ന വസ്തുത മറക്കാതിരി ക്കാന്‍ നമുക്കു കഴിയില്ല. ഈ ജനുസ്സുകള്‍ക്കും വര്‍ഗ്ഗങ്ങള്‍ക്കും വേണ്ട ശാസ്ത്രീയ പരിരക്ഷ ണവും വംശവര്‍ദ്ധനവിനായുള്ള പ്രത്യേക പദ്ധതികളും ഇനിയും ആവിഷ്ക്കരിക്കേണ്ടതുണ്ട്. സാ രൗഷധങ്ങളുടെ കാമധേനുക്കൂ ടും, ഭക്ഷ്യസുരക്ഷയുടെയും ജലലഭ്യതയുടേയും അക്ഷയ പാത്രങ്ങളുമായ ഇന്ത്യന്‍ പശു വര്‍ഗ്ഗങ്ങള്‍, വരുംതലമുറകള്‍ ക്കായി ഏറ്റവും മികച്ച നിലയില്‍ സംരക്ഷിക്കപ്പെടേണ്ട അമൂല്യ സമ്പത്താണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *