
കാപ്പി കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് വിപണിയിലെ ഇടനിലക്കാരുടെ ചൂഷണം. ഇതിന് പരിഹാരമായി കോഫി തന്നെ പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ്. വിപണനത്തിനായി ഏക അനലിറ്റിക്സ് എന്ന സ്ഥാപനവുമായി ചേര്‍ന്ന് മൊബൈല്‍ ആപ്പ് തയ്യാറാക്കി. ബ്ലോക്ക് ചെയിന്‍ ബേസ്ഡ് മാര്‍ക്കറ്റ് പ്ലേസ് ഫോര്‍ കോഫി എന്ന പേരിലാണ് കാപ്പി വിപണനത്തിന് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുള്ളത്. ഉല്പ്പാദകന് ന്യായമായ പ്രതിഫലം ഉറപ്പാക്കുന്നതോടൊപ്പം ഉപഭോക്താവിന് ഗുണമേന്മയുള്ള കാപ്പി ലഭ്യമാക്കുകയും ചെയ്യുകയാണ് ആപ്പിന്റെ ലക്ഷ്യം. കയറ്റുമതി കാര്‍ക്ക് ഇടനിലക്കാരെ ഒഴിവാക്കി യഥാര്‍ത്ഥ വിതരണക്കാരെ കണ്ടെത്താനും ഈ ആപ്പ് ഉപയോഗപ്രദമാകും. വ്യാപാരത്തിലെ സുതാര്യത ഉറപ്പാക്കുകയാണ് ഈ ആപ്ലിക്കേഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് കോഫീ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ: പി. കറുത്ത മണി പറഞ്ഞു. ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം പഠിപ്പിക്കുന്നതിനും പ്രചരണം നല്കുന്നതിനുമായി വിവിധ സ്ഥലങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. കാപ്പി കര്‍ഷകര്‍, ഉല്‍പ്പാദക കമ്പനികള്‍, സംഘടനകള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവരെ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കാളികളാക്കും
Leave a Reply