Friday, 21st February 2020

കോട്ടയം : 2018ലെ മഹാപ്രളയത്തെ അതിജീവിച്ച നവാഗത സംരംഭകനായ വയനാട് വൈത്തിരി സ്വദേശി ഉസ്മാന്‍ മദാരിക്ക് മീഡിയ വിംഗ്‌സ്, സ്മാര്‍ട്‌ഗ്രോ പുനര്‍ജ്ജനി 2019 അവാര്‍ഡ് സെപ്തംബര്‍ ഏഴിന് സമ്മാനിക്കും. വയനാട് വൈത്തിരിയില്‍ ബീക്രാഫ്റ്റിന്റെ തേന്‍കട തുടങ്ങി 86 ദിവസത്തിനുള്ളിലാണ് മഹാപ്രളയമുണ്ടായത്. എറണാകുളത്തെ പുതിയ ഷോറൂമിലേക്കുള്ള തേനും സൂക്ഷിച്ചിരുന്നത് പുതിയ കടയിലായിരുന്നു. വയനാട്ടില്‍ വ്യാപകമായ തോതില്‍ മണ്ണിടിച്ചിലുണ്ടായ ദിവസം വൈത്തിരിയിലെ ഉസ്മാന്റെ കട സ്ഥിതി ചെയ്യുന്ന ബില്‍ ഡിംഗ് അപ്പാടെ നിലംപൊത്തി. പതിറ്റാണ്ടുകളായുള്ള ബിസിനസ്സ് സംരംഭം എന്ന ഉസ്മാന്റെ സ്വപ്നമാണ് ഇതോടെ തകര്‍ന്നടിഞ്ഞത്. ദുരന്തത്തില്‍ പതറാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയാണ് ഉസ്മാന്‍ ചെയ്തത്. പ്രളയത്തിന് ശേഷം നിരവധിപേര്‍ ഉസ്മാന് സഹായവുമായി എത്തുകയും ദുരന്തത്തിന്റെ നൂറാം ദിവസം പൂര്‍വ്വാധികം ഭംഗിയായി ബീക്രാഫ്റ്റിന്റെ തേന്‍കട പുനരാരംഭിക്കുകയും ചെയ്തു. കേരളത്തിലങ്ങോളമിങ്ങോളമായി ഏഴ് വില്‍പ്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമ്പതോളം പേര്‍ട്ട് നേരിട്ടും, നൂറിലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്നു. കേരളത്തില്‍തന്നെ ആവശ്യമുള്ള തേന്‍ കേരളത്തില്‍തന്നെ ഉല്‍പാദിപ്പിക്കുന്നന്നതിന് തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചെറുതേനീച്ച കൃഷി പദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരുന്നു. പ്രതിസന്ധികളെ നേരിടുന്ന കര്‍ഷകര്‍ക്ക് എന്നും ഒരു പ്രതീക്ഷയാണ് ഉസ്മാന്‍ മദാരിയുടെ ജീവിതകഥ. ഇതിനോടകം മികച്ച സംരംഭകനുള്ള യൂത്ത് ഐക്കണ്‍ അവാര്‍ഡ്, ജെ.സി.ഐയുടെ സാമൂഹ്യസേവന പുരസ്‌ക്കാരം, 2018ലെ മികച്ച സംരംഭകനുള്ള പുരസ്‌ക്കാരം തുടങ്ങിയവ ഇതിനോടകം നേടിയിട്ടുണ്ട്.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലും ഇനി തേന്‍ മധുരം.
എല്ലാത്തരം ഉല്പന്നങ്ങളും ഓണ്‍ ലൈന്‍ വിപണി കീഴടക്കുന്ന ഇക്കാലത്ത് തേന്‍ വിപണിയിലും ഡജിറ്റല്‍ മാര്‍ക്കറ്റിംഗ് ലക്ഷ്യമിടുകയാണ് പ്രമുഖ തേന്‍ ഉല്പാദക വിതരണക്കാരായ ബീ ക്രാഫ്റ്റ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തേന്‍ ഉല്പാദനത്തിലും സംസ്‌കരണ ത്തിലും വിപണനത്തിലും ഗവേഷണം നടത്തുന്ന വയനാട് വൈത്തിരി സ്വദേശിയായ ഉസ്മാന്‍ മദാരിയുടെ നേതൃത്വത്തില്‍ സംസ്‌കരിച്ച ഒറിജിനല്‍ തേന്‍ രാജ്യത്തെ വിടെയും ഗള്‍ഫിലുമുള്ള ആവശ്യകാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതിന് ംംം. ആലലരൃമളവേീില്യ.രീാ എന്ന പേരില്‍ വെബ് സൈറ്റ് ആരംഭിച്ചു കഴിഞ്ഞു.
തേന്‍ ബ്രാന്‍ഡായി ബീ ക്രാഫ്റ്റ് തേന്‍ക്കട.
കേരളത്തില്‍ തേന്‍ വിപണിയിലെ ഏറ്റയും വലിയ ബ്രാന്‍ഡുകളിലൊന്നായി ബീ ക്രാഫ്റ്റ് തേന്‍ക്കട മാറിയതിന് ഉസ്മാന്‍ എന്ന യുവാവിന്റെ നിശ്ചയദാര്‍ ഢ്യത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും വലിയ കഥയാണുള്ളത്. 2005 മുതല്‍ വയനാട് സ്‌പൈസസ് എന്ന പേരില്‍ സുഗന്ധ വ്യഞ്ജനങ്ങളും തേനും വില്പന നടത്തിയിരുന്ന ഉസ്മാന്‍ പലപ്പോഴും ശുദ്ധമായ തേന്‍ വിപണിയില്‍ ലഭിക്കാത്തതിനാല്‍ വലിയ പ്രതിസന്ധി നേരിട്ടു. ഔഷധ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെ ടെ തേന്‍ വാങ്ങുന്നവര്‍ കബളിപ്പിക്കപ്പെടു ന്ന സാഹചര്യമുണ്ടായി. അങ്ങനെയാണ് തേനിന്റെ ശുദ്ധിയെ കുറിച്ചും മയത്തെക്കു റിച്ചും പഠനവും അന്വേഷണവും തുടങ്ങിയത്. ഒടുവില്‍ തേനീച്ച കര്‍ഷകര്‍ക്ക് വലിയ പ്രോത്സാഹനം നല്‍കിയാല്‍ മാത്രമെ ഇതിന് പരിഹാരം കാണാന്‍ കഴിയൂവെന്ന് കണ്ടെത്തി. നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ തേനീച്ച കൃഷി നടത്തുന്ന കര്‍ഷകരില്‍ നിന്ന് തേന്‍ ശേഖരിച്ച് വിപണിയിലെത്തിക്കുക യായിരുന്നു ആദ്യപടി. ഇതിന് വന്‍തോതി ല്‍ ആവശ്യക്കാര്‍ വന്നതോടെ ബ്രാന്‍ഡ് ചെയ്ത തേനിന് അന്വേഷണവും ഉണ്ടന്നറിഞാണ് തേന്‍ ബീ ക്രാഫ്റ്റ് എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്തത്. അടുത്ത പടിയായി തേന്‍കട എന്ന പേരില്‍ സ്വന്തം നാടായ വൈത്തിരിയില്‍ 2016-ല്‍ ചെറി യൊരു കട തുടങ്ങി. ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ തേന്‍ക്കടക്കും വളര്‍ച്ചയാ യി. 2019 ആയപ്പോഴേക്കം ഇവയെല്ലാം ഏകോപിപ്പിച്ച് ബീ ക്രാഫ്റ്റ് തേന്‍ കട വിപുലമാക്കി. ഇപ്പോള്‍ കണ്ണൂര്‍, വയനാട് , കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളിലായി ഏഴ് ഔട്ട് ലെറ്റുകള്‍ ഉണ്ട്. ഓരോ ജില്ലയിലും മുന്നോ നാലോ ഔട്ട് ലെറ്റ് ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് ഉസ്മാന്‍ പറഞ്ഞു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *