കാലവർഷാരംഭത്തിൽ തുടങ്ങിയ കാർഷിക നാണ്യവിള  കൃഷികളുടെ  നാശം കാലവർഷക്കെടുതികൾക്ക് ശേഷവും വ്യാപകമാവുന്നു. കുരുമുളക് തോട്ടങ്ങളിൽ മഞ്ഞളിപ്പ് രോഗം വ്യാപിക്കുകയാണ്. വിവിധ ഭാഗങ്ങളിലായി ഏക്കറുകണക്കിന് തോട്ടങ്ങളിലെ കുരുമുളക് വള്ളികൾ ആണ്  നശിച്ചത്. വേരുകൾ ചീഞ്ഞ് വള്ളികളിലെ തണ്ടും ഇലയും തിരിയും പഴുത്തു കൊഴിയുകയാണ്. പ്രതിരോധ ശേഷി കുറഞ്ഞ പന്നിയൂർ ഉൾപെടെയുള്ള ഇനങ്ങളെയാണ് രോഗം കൂടുതൽ കീഴടക്കുന്നത്. തൊണ്ടർനാട്, മുട്ടിൽ, നെന്മേനി, പുൽപള്ളി എന്നിവിടങ്ങളിൽ രോഗവ്യാപനം കൂടുതലാണ്. 1990ന് ശേഷം വ്യാപകമായി കുരുമുളക് കൃഷികൾ നശിച്ച ജില്ലയിൽ 2010ന് ശേഷം നടപ്പാക്കിയ പുനരുദ്ധാരണ പദ്ധതികൾക്ക് ശേഷമാണ് കൃഷി വീണ്ടും കുറച്ചെങ്കിലും പിടിച്ചുനിന്നത്. ഇത്തവണ കുരുമുളക് ഉത്പാദനത്തിൽ വലിയ കുറവിനു കാരണമാകും.
കുരുമുളകു കൃഷിയുടെ നാശം കർഷകരെ ആശങ്കയിലാക്കിയിരിക്കയാണ്. കൃഷിനാശത്തിനൊപ്പം വാർഷിക വിളകളിലുണ്ടാകുന്ന നാശം ജില്ലയുടെ സാമ്പത്തിക രംഗത്തെ കൂടുതൽ ബാധിക്കും.
(Visited 12 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *