Monday, 29th May 2023
പത്തനംതിട്ട: ഓരോ വീട്ടിലും ജൈവ പച്ചക്കറി ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കാരംവേലി തുണ്ടഴം ജംഗ്ഷനില്‍ സഹകരണ മേഖലയില്‍ ആരംഭിച്ച ജില്ലയിലെ ആദ്യ കര്‍ഷക മിത്ര സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ജൈവ പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്നതിന് സഹായകമായ വിപണിയും സംഭരണശാലകളും ജൈവവളവും അനിവാര്യമാണെന്നും എം എല്‍ എ പറഞ്ഞു.
കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുക, പ്രാദേശിക കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുക, യുവാക്കളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുക, കര്‍ഷകര്‍ക്ക് വിത്ത്, വളം, ജൈവ കീടനാശിനി, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് കാരംവേലി സര്‍വീസ് സഹകരണ സംഘത്തിന്റെ സഹായത്തോടെ കര്‍ഷക മിത്ര സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചത്. അദ്യ വില്‍പ്പന സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു നിര്‍വഹിച്ചു. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *