മാതൃകാ സമ്മിശ്ര കൃഷി സംരംഭകര്‍ക്ക് ധനസഹായം നല്‍കുന്നു.
മാനന്തവാടി;കൃഷി വകുപ്പ് നോഡല്‍ ഏജന്‍സിയായുള്ള ആത്മ മുഖേന നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ ഭാഗമായി മാനന്തവാടി ബ്ലോക്കിലെ 33 സംയോജിത മാതൃകാകൃഷി യൂണിറ്റുകള്‍ക്ക് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.പശുപരിപാലനം,ആടുവളര്‍ത്തല്‍,തേനീച്ച വളര്‍ത്തല്‍,കാടവളര്‍ത്തല്‍,കമ്പോസ്റ്റ് വളം നിര്‍മാണ യൂണിറ്റുകള്‍,ബയോഗ്യാസ് യൂണിറ്റുകള്‍,എന്നിവയില്‍ ചുരുങ്ങിയത് രണ്ട് സംരംഭങ്ങള്‍ ഏറ്റെടുക്കുകയും നെല്‍ കൃഷി,പച്ചക്കറി കൃഷി,കിഴങ്ങു വര്‍ഗ്ഗ കൃഷി,ജൈവകൃഷി,പുല്‍കൃഷി,തീറ്റപ്പുല്‍ കൃഷി,പുഷ്പകൃഷി,പഴവര്‍ഗ്ഗകൃഷി തുടങ്ങിയവയില്‍ ഏതെങ്കിലും കൃഷികളും സമന്വയിപ്പിച്ച മാതൃകാ കര്‍ഷകര്‍ക്ക് 10,000 മുതല്‍ 50,000 രൂപ വരെയാണ് കൃഷിയിടത്തിന്റെ വിസ്തൃത്ിയനുസരിച്ച് ധനസഹായം നല്‍കുന്നത്.താല്‍പ്പര്യമുള്ള വര്‍ ബ്ലോക്കിലെ കൃഷിഭവനുകളില്‍ സമീപിച്ച് ആഗസ്ത് 15 ന് മുമ്പായി അപേക്ഷ നല്‍കേണ്ടതാണെന്ന് കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ അറിയിച്ചു.
(Visited 6 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *