Friday, 9th June 2023
കല്‍പ്പറ്റ: കാര്‍ഷിക മേഖലയ്ക്ക് മാന്യതയും കര്‍ഷകരുടെ സാമ്പത്തി ഉന്നതിയും ഐശ്വര്യവും ഉണ്ടാക്കുന്നതാണ് കര്‍ഷക ക്ഷേമ നിധി ബില്ലിലൂടെ സര്‍്ക്കാര്‍ സാധ്യമാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ക്യഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. കേരള കര്‍ഷക ക്ഷേമ നിധി ബില്‍ 2018 സെലക്്ട് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംങില്‍ അദ്ധ്വക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്‍ നിയമമാകുന്നതോടെ ഇന്ത്യയ്ക്ക് മാത്യകയായിരിക്കുമെന്നും മറ്റൊരു സംസ്ഥാനത്തും ഇതുപോലോരു നിയമം നിലവില്‍ ഇല്ലെന്നും മന്ത്രി പീന്നിട് മാധ്യമങ്ങളോട് പറഞ്ഞു. 
 കാര്‍ഷിക മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുള്ളതാണ് ബില്‍. കര്‍ഷകരുടെ വാര്‍ഷിക വരുമാന പരിധി വര്‍ദ്ധിപ്പിക്കുക, പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുക, യുവജനങ്ങളെ ഈ മേഖലയില്‍ നിലനിര്‍ത്തുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ടാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ നിന്ന് ഉയര്‍ന്നു വന്നു. ഈ നിര്‍ദ്ദേശങ്ങള്‍ നിയമപരമായും ഭരണഘടനപരമായും എത്രത്തോളം ഉള്‍പ്പെടുത്താന്‍ കഴിയുമെന്നും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തവ ചട്ടത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്നും പരിശോധിക്കും.ബില്ലിന്റെ സിറ്റിംങ് എകദേശം പൂര്‍ത്തിയായി കഴിഞ്ഞു. സെലക്ട് കമ്മിറ്റി അംഗങ്ങളുടെ യോഗം വീണ്ടും ചേരും. കൂടാതെ കാര്‍ഷിക മേഖലയിലെ വിദഗ്ധരുടെ നിര്‍ദ്ദേഷശങ്ങളും സ്വീകരിക്കും. നിലവിലുള്ള ക്ഷേമ നിധി ബില്ലുകളില്‍ നിന്നും വ്യത്യസ്തമായി മാത്യകാപരമായാണ് ഈ ബില്ല് തയ്യാറാക്കി വരുന്നത്. കല്‍പ്പറ്റ ആസൂത്രണ ഭവനിലെ എപിജെ ഹാളിലായിരുന്നു വയനാട് ജില്ലാതല തെളിവെടുപ്പ് നടത്തിയത്.  ബില്‍ കമ്മിറ്റി അംഗങ്ങളായ   കെ.രാജന്‍, സികെ ശശീന്ദ്രന്‍, ഡോ.എന്‍.ജയരാജ്, മാത്യൂ. ടി .തോമസ്, ഡി.കെ മുരളി, മുരളി പെരുന്നല്ലി, സണ്ണി ജോസഫ്, പി. ഉബൈദുള്ള, എം.വിജയദാസ് എന്നി എംഎല്‍എമാരും  സിറ്റിംങിനെത്തിയിരുന്നു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷക സംഘടന പ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *