മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന 26-ാംഘട്ടം കുളമ്പുരോഗ പ്രതിരോധ കിത്തിവയ്പ്പിന് തുടക്കമായി
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ 26-ാം ഘട്ടം കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് തിരുവനന്തപുരം ജില്ലയില്‍ 2019 ജൂലൈ 17 മുതല്‍ 21 പ്രവര്‍ത്തി ദിവസത്തെ കാലയളവില്‍ നടത്തുന്നതാണ്. കന്നുകാലി വര്‍ഗം, എരുമ, പോത്ത്, പന്നികള്‍ എന്നിവയെ പ്രതിരോധ കുത്തിവെയ്പ്പിനു വിധേയമാക്കേണ്ടതാണ്. വാക്സിനേഷന്‍ ചാര്‍ജായി 10 രൂപ വീതം ഉരുക്കള്‍ ഓരോന്നിനും ഈടാക്കുന്നതാണ്. വാക്സിനേറ്റര്‍മാര്‍ ക്ഷീര കര്‍ഷകരുടെ വീടുകളില്‍ എത്തി വാക്സിനേഷന്‍ എടുക്കുന്നതാണ്. കന്നുകാലികള്‍ക്ക് വളരെയധികം ഉത്പാദന നഷ്ടമുണ്ടാക്കുന്ന ഈ രോഗത്തിനെതിരെയുളള പ്രതിരോധ കുത്തിവെയ്പ് എടുക്കുവാനുളള ഈ അവസരം എല്ലാ ക്ഷീര കര്‍ഷകരും വിനിയോഗിക്കണമെന്ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
Leave a Reply