Saturday, 20th April 2024
കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പില്‍ ഇ-ഓഫീസ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി വികാസ്ഭവനിലെ കൃഷി ഡയറക്ടറേറ്റില്‍ ഇ-ഓഫീസ് പ്രവര്‍ത്തനം കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.  ഡയറക്ടറേറ്റില്‍ ഐ.റ്റി. ഡിവിഷന്‍, തപാല്‍ സെക്ഷന്‍, എഞ്ചിനീയറിംഗ്, ഫൈനാന്‍സ്, വെജിറ്റബിള്‍ സെല്‍, പെന്‍ഷന്‍, ഒ-ആന്‍റ് എം എന്നീ സെക്ഷനുകളില്‍ ആരംഭിക്കുകയും ഒരു മാസത്തിനുളളില്‍ ഡയറക്ടറേറ്റിലെ 32 സെക്ഷനുകളിലും വ്യാപിപ്പിക്കുകയും ചെയ്യും.  ഇതിനെ തുടര്‍ന്ന് 14 ജില്ലാ ഓഫീസുകള്‍, 152 ബ്ലോക്ക് ഓഫീസുകള്‍, 1076 കൃഷിഭവനുകള്‍, കൃഷിവകുപ്പിന്‍റെ മറ്റു ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഇ-ഓഫീസ് നടപ്പിലാക്കും.  ഫയലുകള്‍ കൃത്യസമയത്ത് സുതാര്യമായി ഇലക്ട്രോണിക്കായി പ്രോസസ് ചെയ്യുന്നതുകൊണ്ട് കാലതാമസം ഒഴിവാക്കുവാനും ജോലിഭാരം കുറയ്ക്കുവാനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാനും സാധിക്കുമെന്ന് മന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.  ഔദ്യോഗിക സംവിധാനത്തിലെ കാലതാമസം കാരണം ഒരു കര്‍ഷകനും ആനുകൂല്യം നിഷേധിക്കപ്പെടുവാനോ കാലതാമസം ഉണ്ടാകാനോ ഇടയാകരുത് എന്ന ഉദ്ദേശത്തോടുകൂടിയാണ് വകുപ്പിലെ മുഴുവന്‍ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനത്തിലേക്കു കൊണ്ടുവരുന്നതിന് തീരുമാനിച്ചിട്ടുളളത്.  2020 മാര്‍ച്ച് 31 ഓടു കൂടി പൂര്‍ണ്ണമായി കൃഷിവകുപ്പിലെ എല്ലാ ഓഫീസുകളിലും ഈ സംവിധാനം നടപ്പിലാക്കുന്നതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.  ചടങ്ങില്‍ കാര്‍ഷികോത്പാദന കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍ സിംഗ് ഐ.എ.എസ്, കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍കര്‍ ഐ.എ.എസ്,  കൃഷിവകുപ്പ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.   

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *