Friday, 19th April 2024
കൽപ്പറ്റ: നബാർഡും ജർമ്മൻ ബാങ്കായ       കെ.എഫ്. ഡബ്ല്യം.വും    ചേർന്ന് വയനാട്
ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട 10 നീർത്തടങ്ങളിൽ നടപ്പിലാക്കുന്ന സമഗ്ര
നീർത്തട വികസന പദ്ധതിയുടെ ഭാഗമായുള്ള പദ്ധതി പങ്കാളികളുടെ
ശിൽപ്പശാല  കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് കോൺഫറൻസ്
ഹാളിൽ  നടത്തി.
വയനാട് ജില്ലയിൽ കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാവുന്ന
ആഘാതങ്ങളെ കുറച്ച് കൊണ്ട് വരുന്നതിനും മണ്ണിന്റെ ഉൽപാദനക്ഷമത
വർദ്ധിപ്പിക്കുവാനും ലക്ഷ്യമിടുന്ന സംയോജിത വികസന ഇടപെടലുകൾ
നീർത്തട അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിനായി വിവിധ സർക്കാർ
വകുപ്പുകളുടെ ഏകോപനം സംബന്ധിച്ച് ശിൽപ്പശാലയിൽ ചർച്ചകൾ നട
ന്നു.
ലിഡ് ഡിസ്ട്രിക്ട് മാനേജർ  വിനോദ് അധ്യക്ഷനായ ചടങ്ങ്
വയനാട് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ്  എൻ. പ്രഭാകരൻ
മാസ്റ്റർ ഉൽഘാടനം ചെയ്തു. നബാർഡ് ഡി.ഡി.എം  ജിഷ വി
ആമുഖ പ്രഭാഷണം നടത്തി. KFW സോയിൽ പദ്ധതി കൺസൾട്ടന്റ്
ഡോ. വി.ആർ ഹരിദാസ് വിഷയാവതരണം നടത്തി. വിവിധ ഗ്രാമപഞ്ചാ
യത്ത് പ്രസിഡന്റുമാർ, സുൽത്താൻ ബത്തേരി ഡെപ്യൂട്ടി
ചെയർപേർസൺ  ജിഷ ഷാജി എന്നിവർ പങ്കെടുത്ത ചടങ്ങിൽ
വിവിധ വകുപ്പുകളെ പ്രധിനിധീകരിച്ച്  പി.യു ദാസ്, . പി.ജി വിജ
യകുമാർ,  പി.പി ആന്റണി, ഡോ. അപർണ്ണ, . സുധീർകുമാർ, 
ബൈജുനാഥ്, . ജയചന്ദ്രൻ, ഡോ മീര മോഹൻദാസ് എന്നിവർ സംസാ
രിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *