Sunday, 5th February 2023
കേരളാ ജൈവകർഷക സമിതി
ജൈവകൃഷിയിലൂടെ ജൈവജീവിതത്തിലേക്ക്
സംസ്ഥാന സമ്മേളനം
2019 ജൂൺ 8,9
ഐ പി ടി & ജി പി ടി കോളേജ് കുളപ്പുള്ളി
ഷൊർണ്ണൂർ
(വഴി :ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പട്ടാമ്പി ബസ്സിൽ കുളപ്പുള്ളി ഐ.പി.ടി& ജി.പി .ടി കോളേജ് സ്റ്റോപ്പ് (5km)
സുഹൃത്തേ,
കേരളത്തിന്റെ പരിസ്ഥിതിയും നമ്മുടെ ആരോഗ്യവും കൃഷിക്കാരുടെ ജീവിതവും ഒരേ പോലെ സംരക്ഷിക്കാൻ ജൈവകൃഷിക്കേ കഴിയൂ എന്ന് പ്രവർത്തനം കൊണ്ട് ബോധ്യപ്പെടുത്തുന്ന കേരളാ ജൈവകർഷക സമിതി ഇന്ന് പഞ്ചായത്തുകൾ തോറും യൂണിറ്റുകൾ രൂപീകരിച്ച് കാലം ആവശ്യപ്പെടുന്ന ജനകീയ പ്രസ്ഥാനമായി വളരുകയാണ്. ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന നിലയിൽ 'ഓർഗാനിക് മെഡൽ ഓഫ് ഓണർ ' എന്ന അന്താരാഷ്ട്ര ബഹുമതിയും സമിതിക്ക് കിട്ടിയിരിക്കുന്നു.
ലോകം നമ്മെ ഉറ്റുനോക്കുന്ന ഈ വേളയിൽ കൂടുതൽ ഉത്തരവാദിത്വബോധത്തോടെയും അർപ്പണമനോഭാവത്തോടെയും നാം ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്. 
  ജൈവകൃഷിയുടെ ജനകീയ മുന്നേറ്റത്തിനു വേണ്ട കർമ്മ പരിപാടികൾക്ക് രൂപം നൽകുന്നതിനായി 2019 ജൂൺ 8,9 തീയതികളിൽ ഷൊർണ്ണൂരിൽ നടത്തുന്ന സംസ്ഥാന സമ്മേളനത്തിലേക്ക് എല്ലാ അംഗങ്ങളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു.
എന്ന്
പി. കൃഷ്ണൻ             അശോകകുമാർ വി.
സംസ്ഥാന പ്രസിഡന്റ്     സെക്രട്ടറി
കാര്യപരിപാടി
🌳🌳🌳🌳🌳
8/06/19 ശനി
രാവില 9.30: രജിസ്ട്രേഷൻ
10 ന് ഉദ്ഘാടന സമ്മേളനം
സ്വാഗതം: അശോക കുമാർ വി.
അധ്യക്ഷൻ: പി. കൃഷ്ണൻ
ഉദ്ഘാടനം: വി.വിമല ടീച്ചർ (ചെയർപേഴ്സൺ, ഷൊർണ്ണൂർ നഗരസഭ)
ആശംസകൾ :വിവിധ കർഷക സംഘടനാ പ്രതിനിധികൾ
മുഖ്യപ്രഭാഷണം: സെയ്ദ് ഖനിഘാൻ (0FAI )
നന്ദി :പി .എം.സുരേഷ് (കൺവീനർ, സംഘാടക സമിതി)
2 മണി മുതൽ
വാർഷിക സമ്മേളനം
അദ്ധ്യക്ഷൻ: പി. കൃഷ്ണൻ, സംസ്ഥാന പ്രസിഡന്റ്
വാർഷിക റിപ്പോർട്ട്: അശോക കുമാർ വി.,സംസ്ഥാന സെക്രട്ടറി
കണക്ക്: സതീശ് കുമാർ
 ബി. ,ട്രഷറർ
ഓഡിറ്റ് റിപ്പോർട്ട്: സി. രാമചന്ദ്രൻ
4 മണിക്ക്: ഗ്രൂപ്പ് ചർച്ച , ജില്ലാ തലത്തിൽ
5 ന് : ഗ്രൂപ്പ് റിപ്പോർട്ടിംഗ്
7 ന് : ഭക്ഷണം
7.30 ന് കലാപരിപാടികൾ
8 ന് : സംഘടനാ രേഖ
9 ന് : സംസ്ഥാന സമിതി യോഗം
9/6/ 2019 ഞായർ
🍇🍇🍇🍇🍇
9 മണിക്ക് പ്രവർത്തന റിപ്പോർട്ടിന്റെ മറുപടി
10 ന് ഭാവി പ്രവർത്തനരേഖ
10.30 ന് ഗ്രൂപ്പ് ചർച്ച
11.30 ന് ഗ്രൂപ്പ് റിപ്പോർട്ടിംഗ്, ക്രോഡീകരണം
12.00 ന് തെരഞ്ഞെടുപ്പ്
ഓർഗാനിക് മെഡൽ ഓഫ്ഓണർ പുരസ്ക്കാര സമർപ്പണം:
വി എസ് സുനിൽകുമാർ (ബഹു. കൃഷി വകുപ്പു മന്ത്രി )
12.30ന് സംഘാടക സമിതിയെ പരിചയപ്പെടുത്തൽ
നന്ദി :
1.00 ന് ഭക്ഷണം.
☘☘☘☘☘☘
ത്യശ്ശൂരിൽ നിന്നൂം പോകുന്നവർക്ക് 
ഇൻറർസിററി എക്സ്പ്രസ്സ്
 ചാലക്കുടിയിൽ 7.35
ഇരിങ്ങാലക്കുട 7.40
ത്യശ്ശൂർ  8.15
ഷൊർണൂർ ഇറങ്ങി പട്ടാമ്പി ബസ്സിൽ കയറി പോളിടെക്നിക്ക്        സ്േററാപ്പിൽ ഇറങ്ങുക
വിശദവിവരങ്ങൾക്ക്: .
സി എസ് ഷാജി
സംസ്ഥാന ഉപാദ്ധ്യക്ഷൻ
9447513173

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *