കൽപ്പറ്റ :
2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഫിഷറീസ് വകുപ്പു വഴി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാംഘട്ട പദ്ധതിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ  ക്ഷണിച്ചു. പ്രായം 20നും 56നുമിടയില്‍.. ഫിഷറീസ് വിഷയത്തില്‍ വി.എച്ച്.എസ്.സി, സുവോളജിയിലോ ഫിഷറീസിലോ ബിരുദം, എസ്.എസ്.എല്‍.സിയും ഫിഷറീസ് വകുപ്പിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ കുറഞ്ഞത് 3 വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ താലൂക്കുകളിലേക്കാണ് നിയമനം. അതാത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ ജൂണ്‍ 12നകം പൂക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍.04936 255214.04936 255084

(Visited 9 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *