Wednesday, 23rd September 2020
കൽപ്പറ്റ: 

രണ്ട് ദിവസത്തെ  മാങ്ങ ഉത്സവം  മാമ്പഴപ്പെരുമ    കൽപ്പറ്റയിൽ തുടങ്ങി. വിജയ പമ്പ് പരിസരത്ത് നടക്കുന്ന  മാമ്പഴപ്പെരുമ  ചൊവ്വാഴ്ച സമാപിക്കും .വിത്ത് സംരക്ഷകനും പാരമ്പര്യ കർഷകനുമായ  ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു.  


 രണ്ട് ദിവസത്തെ    മാംഗോ ഫെസ്റ്റ്   എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെയും  കേരള ഓർഗാനിക്  ഇക്കോ ഷോപ്പിന്റെയും   വയനാട് അഗ്രി മാർക്കറ്റിംഗ്  കമ്പനിയുടെയും  സംയുക്താഭിമുഖ്യത്തിലാണ് നടത്തുന്നത്. .  21 വരെ കൽപ്പറ്റ വിജയ പമ്പ് പരിസരത്താണ്  മാമ്പഴ പ്രദർശനം.  നാട്ടു മാവുകളുടെ സംരക്ഷണം, നാട്ടറിവുകളുടെ കൈമാറ്റം, പാചക അറിവുകൾ പകർന്ന് നൽകൽ,   വിവിധ രുചികളിലുള്ള മാമ്പഴങ്ങൾ പരിചയപ്പെടുത്തും.  മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണത്തിലും ബഡ്ഡിംഗിലും നഴ്സറി നിർമ്മാണത്തിലും  പരിശീലനവും നൽകും.  

വിവിധയിനം മാമ്പഴങ്ങളുടെയും  മറ്റ് പഴവർഗ്ഗങ്ങളുടെയും  പ്രദർശനവും വിൽപ്പനയും ഉണ്ടാകും. മികച്ച പ്രദർശനത്തിന് സമ്മാനവും നൽകും. ഉദ്ഘാടന ചടങ്ങിൽ സ്വാമി നാഥൻ ഗവേഷണ നിലയം  മേധാവി ഡോ.  വി.വി.ശിവൻ ,സയൻറിസ്റ്റ്  സുമ വിഷ്ണുദാസ് , പ്രൊജക്ട് മാനേജർ  ഗോപാലകൃഷ്ണൻ,  വയനാട് അഗ്രി മാർക്കറ്റിംഗ്  കമ്പനി ചെയർമാൻ കെ.വി. ദിവാകരൻ, ഡയറക്ടർമാരായ  വി.പി. കൃഷ്ണദാസ്, പി.പി. സദാനന്ദൻ, ഡോ.' കെ.ഇ. സഫിയ തുടങ്ങിയവർ സംബന്ധിച്ചു
. നമ്മുടെ ആഹാരത്തിലെ പ്രധാന ഘടകമാണ് മാങ്ങ, മാങ്ങ നമുക്ക് നഷ്ട്ടമായാൽ അത് ഒരു വലിയ നഷ്ട്ടമാകും ഉണ്ടാക്കുക , വീട്ടുപറമ്പുകളിൽ മാവ് വെച്ച് നമ്മുടെ ആരോഗ്യത്തെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടതുണ്ടെന്ന്  ഉദ്ഘാടനം ചെയ്ത്  സംസാരിക്കവേ ചെറുവയൽ രാമൻ  പറഞ്ഞു. നാല്സംരംഭകരും നാല് കർഷകരും ഇവിടെ പ്രദർശന വേദിയുടെ നടത്തിപ്പിനായുണ്ട്. ഇവരോടൊപ്പം  അമ്പലവയൽ കൃഷി 
വിജ്ഞാന കേന്ദ്രത്തിന്റെ  സ്റ്റാളും മിൽമയുടെ സ്റ്റാളും തുറന്നിട്ടുണ്ട്.
രൂചിയൂറൂന്ന  നീലം, മല്ലിക, കലാപ്പാടി ഗുദാഹത്ത് ,അൽഫോൻസ .തുടങ്ങി പതിമൂന്നോളം 
വ്യത്യസ്ഥയിനം മാമ്പഴങ്ങൾ ഇവിടെ വിൽപനക്കായും കൂടാതെ ബംഗനപ്പള്ളി, അമ്മിണി മാങ്ങ, ആന്ധ്രാ 1 ,ആര്യ തുടങ്ങി മുപ്പതിലധികം  വിഭാഗം മാങ്ങകൾ ഇവിടെ പ്രദർശനത്തിനായും, കാർഷിക സർവ്വകാലശാലയുടെ കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സ്റ്റാളിൽ 8 തരം ഗ്രാഫ്റ്റഡ് മാവിൻ തൈകൾ വിൽപ്പനക്കായും ഉണ്ട്. ബഡ്ഡിംഗും, ലയറിംഗും, ഡ്രാഫ്റ്റിംഗും പരിശീലനത്തിന് താത്പര്യമുള്ളവർക്ക് ഇന്നും നാളെയുമായി രജിസ്റ്റർ ചെയ്യാൻ മാമ്പഴപ്പെരുമയിൽ അവസരമുണ്ട്. വ്യത്യസ്ഥയിനം മാമ്പഴങ്ങളുടെ രുചി പകരുന്ന മാമ്പഴ മേള ചൊവ്വാഴ്ച  അവസാനിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *