Tuesday, 19th March 2024
മാനന്തവാടി: 

ജൈവ വിഭവങ്ങളും പശ്ചിമഘട്ട ജൈവ വനവുമൊരുക്കി വിത്തുൽസവം  സമാപിച്ചു.വയനാട്  ജില്ലയിലെ വിവിധ മേഖലയിലെ വിവിധ സന്നദ്ധ സംഘടനകളാണ് 2019 തിരുനെല്ലി വിത്തുൽസവത്തിന് പങ്കെടുത്തത് .ഇതിനായി  പ്രത്യേക സ്റ്റാളും ഒരിക്കിയാണ് വിത്തുൽസവം ശ്രദ്ദേയമായത് .പാരമ്പര്യ നെൽവിത്തുകളായ ചോമാല ,കാഗിശാല, കല്ലടിയാർ, വലിച്ചൂരി ,ജീരകശാലയടക്കം വിത്തുകളും അന്യം നിന്ന് പോകുന്ന ചതുര പയർ, ഇരട്ട വള്ളി പയർ, മുതലായവും സ്റ്റാളിലുണ്ട്. വനം വകുപ്പിന്റെയും പട്ടികവർഗ്ഗ സൊസൈറ്റിയുടെ പ്രത്യേക കാട്ട് തേൻ ശേഖരണവും ശ്രദ്ദേയമായ്  മണ്ണിഞ്ഞ് മണ്ണിനെ അറിഞ്ഞ് കാർഷിക സംസാ കാരത്തിന്റെ പുത്തൻ ഉണർവുമായാണ് വിത്തുൽസവത്തിന് തുടക്കമിട്ടത് സംസാഥാന സർ ക്കാറിന്റേയും ത്രിതലപഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് തിരുനെല്ലി വിത്തുൽ സവം സംഘടിപ്പിച്ചത്. വയനാട്ടിൽ വിത്തുൽസവം നടത്തിയതിലൂടെ നാടൻ വിത്തുകളുടെ കൃഷിയും വ്യാപിച്ചിട്ടുണ്ട്. തദ്ദേശിയമായി നെയ്തെടുത്ത തൃശ്ശിലേരി പവർലൂ ഉൽപ്പന്നവും കാട്ട് ഞാവൽ പഴങ്ങളും വിത്തുൽസവത്തിൽ ആകർഷണമായി. എം. എൽ. എ ഒ .ആർ.കേളു ഉദ്ഘാടനം നിർവഹിച്ചു .വയനാട് സബ് കളകടർ എൻ.എസ്. കെ ഉമേഷ് മുഖ്യ അഥിയായി .പഞ്ചായത്ത് പ്രസിഡന്റ് മായ ദേവി അധ്യക്ഷത വഹിച്ചു.  മാതൃഭൂമി ഷീ പുരസ്ക്കാര ജേതാവ്  കുംഭാമ വെള്ളമുണ്ട ,മികച്ച നെൽകർഷകൻ തൃശ്ശിലേരി ടി ഉണ്ണികൃഷ്ണനേയും ചടങ്ങിൽ ആദരിച്ചു . കൺവീനർ രാജേഷ് കൃഷണൻ സംഘാടക കൺവീനർ എം മുരളി,  ബ്ലോക്ക് അംഗങ്ങളായ ഡാനിയൽ ജോർജ്, സതീഷ് കുമാർ, കൃഷി അസിസ്റ്റ ഡയറക്ടർ ഗുണശേഖരൻ പഞ്ചായത്ത്  വൈസ് പ്രസി ഡണ്ട്' പി.വി ബാലകൃഷൻ എന്നിവർ സംസാരിച്ചു

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *