കാര്‍ഷിക യന്ത്ര പരിശീലനം തുടങ്ങി
കൽപ്പറ്റ:
സംസ്ഥാന കാര്‍ഷിക യന്ത്രവല്‍കരണ മിഷനും കൃഷി വകുപ്പ് കാര്‍ഷിക എഞ്ചിനീയറിംഗ് വിഭാഗവും ചേര്‍ന്ന് നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്ര പരിരക്ഷണ യജ്ഞത്തിന് തുടക്കമായി. മെയ് 21 വരെ മില്ലുമുക്കിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കാര്യാലയത്തിലെ കസ്റ്റം ഹയറിംഗ് സെന്ററിലാണ് പരിശീലനം നടക്കുന്നത്. ആത്മ പ്രൊജക്ട് ഡയറക്ടര്‍ ബെന്നി ജോസഫ് പരിശീലനം ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.എസ്.സാബു അധ്യക്ഷത വഹിച്ചു. കോഴിക്കോടി കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അഹമ്മദ് കബീര്‍ മിഷന്റെ പ്രവര്‍ത്തനങ്ങളും പദ്ധതിയും വിശദീകരിച്ചു.
രണ്ടാം ഘട്ടത്തില്‍ കര്‍ഷകരുടെയും കാര്‍ഷിക സമിതികളുടെയും കൈവശമുള്ള കേടു വന്ന മുഴുവന്‍ കാര്‍ഷിക യന്ത്രങ്ങളുടെയും അറ്റകുറ്റപ്പണികള്‍ ചെയ്യും. ഇതിനായി ഓരോ ജില്ലക്കും കാര്‍ഷിക യന്ത്രകിരണം സേന രൂപീകരിച്ചു. മിഷന് സി.ഇ.ഒ. ഡോ. യു. ജയകുമാരന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്
Leave a Reply