Tuesday, 19th March 2024
കൽപ്പറ്റ:  

സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പി തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫീ ബോർഡ് സബ്‌സിഡി നൽകി വരുന്നു.  
ഇതിന്റെ ഭാഗമായി ആവർത്തന കൃഷി , തുറന്ന കിണർ, കുളം, സ്പ്രിങ്ക്ളർ, ഡ്രിപ് തുടങ്ങിയ ജലസേചന പദ്ധതികൾക്ക് സബ്‌സിഡികൾ ലഭ്യമാണ് .

കൂടാതെ ചെറുകിട കാപ്പി കർഷകർക്ക് കൂട്ടായ്മയോടെ കാപ്പി വിപണനം നടത്താനുള്ള സാമ്പത്തിക സഹായവും പാരിസ്ഥിതിക സാക്ഷ്യ പത്രം (Eco  Certification ) ലഭിക്കുന്നതിനുള്ള സഹായവും  ലഭിക്കും .    

സ്വയം സഹായ സംഘങ്ങൾക്കും സഹകരണ സ്ഥാപനങ്ങൾക്കും കാപ്പി വിപണനം നടത്തുന്നതിനായി കാപ്പി പരിപ്പിനു കിലോക്ക് 4 രൂപ നിരക്കിൽ ധനസഹായം നൽകി വരുന്നുണ്ട് .  
 
10 ഹെക്റ്റർ വരെ കാപ്പി കൃഷി ഉള്ള കർഷകർക്കും കൂട്ടായ്മകൾക്കും പാരിസ്ഥിതിക സാക്ഷ്യ പത്രം ലഭിക്കുന്നതിനാവശ്യമായ സാമ്പത്തിക ചിലവിന്റെ 50 % സബ്സിഡിയായി ലഭിക്കും.  ഇത് പരമാവധി 50000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട് . 

അപേക്ഷകർ പ്രവർത്തി തുടങ്ങുന്നതിനു മുമ്പായി കോഫീ ബോർഡിന്റെ അതാതു ലൈസൺ ഓഫീസുകൾ വഴി അപേക്ഷകൾ നൽകേണ്ടതാണ് . 

പൂർത്തിയായി പ്രവർത്തി യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . 

കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കോഫീ ബോർഡ് ഓഫീസുകളിൽ ബന്ധപ്പെടണം  എന്ന് കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ   ഡോ: എം. കറുത്തമണി അറിയിക്കുന്നു

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *