
കൽപ്പറ്റ:
വയനാട് ജില്ലയിൽ കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെൻറർ നടപ്പിലാക്കുന്ന നെല്ല് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പഠനശിലപ്ശാല പാഡി കോൺഗ്രസ്റ്റ് 2019 ജനുവരി 5 ന് ശനിയാഴ്ച രാവിലെ കൽപറ്റ പി.ഡബ്ല്യു. ഡി. റസ്റ്റ് ഹൗസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയുടെ അദ്ധ്യക്ഷതയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. പി. എസ് സുനിൽകുമാർ നിർവ്വഹിച്ചു. ഗോത്രവർഗ്ഗ വിഭവിഗത്തിൽപ്പെട്ടവർ ഉൽപ്പാദിക്കുന്ന നെൽകൃഷിയുടെ രീതിയും അവർ ഉൽപ്പാദിപ്പിക്കുന്ന നെൽവിത്തും വയനാട് ജില്ലയുടെ പല ഭാഗത്തും നടപ്പിലാക്കി തനത് വിത്തുകളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതാണെന്നും ആദിവാസികളുടെ വയനാട് ജില്ലയിലെ നെൽവയലുകളെ കുറിച്ച് ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളുടെയും പ്രൊജക്ട് അവതരണങ്ങളുടെയും മുന്നോടിയായി സംഘടിപ്പിക്കുന്ന പഠന ശില്പശാലയാണ് പാഡി കോൺഗ്രസ്സ്. നെല്ല് പദ്ധതിയുടെ ഭാഗമായി ജില്ലിയിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 6 എക്കർ സ്ഥലത്ത് നെൽകൃഷി ചെയ്ത് അരി ഉൽപാദിപ്പിച്ച് സൗഹൃദ എന്ന പേരിൽ ബ്രാന്റ് ചെയ്ത് വയനാട് ജില്ലയിലെ ഗോത്രവർഗ്ഗ വിഭാഗത്തിലെ കുട്ടികൾക്ക് സൗജന്യമായി വിതരണവും മന്ത്രി നിർവ്വഹിച്ചു. . കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ. ദേവകി, തൃശ്ശിലേരി ജി. എച്ച്. എസ്. എസ്. പ്രിൻസിപ്പാൾ വി. ശശിധരൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റർ വി. സുരേഷ്കുമാർ, ജില്ലാ കൃഷി ഓഫിസർ ഷാജി ക്സാണ്ടർ, തൃശ്ശിലേരി ജി. എച്ച്. എസ്. എസ്. പി. ടി. എ. പ്രസിഡൻറ് ഷാജിമാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. കരിയർ ഗൈഡൻസ് സെൽ ജില്ലാ കോർഡിനേറ്റർ ഫിലിപ്പ് സി. ഇ. സ്വാഗതവും, കരിയർ ഗൈഡൻസ് സെൽ കൺവീനർ കെ. ബി. സിമിൽ നന്ദിയും രേഖപ്പെടുത്തി
Leave a Reply