കാർകൂന്തൽ പോലെ വളരും കേളു പയർ . 
സി.വി.ഷിബു. 
കൽപ്പറ്റ: 
പഴശ്ശിരാജാവിനൊപ്പം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത 
 കുറിച്യപടയുടെ  തലവനായിരുന്ന തലക്കൽ ചന്തുവിന്റെ പിൻമുറക്കാരായ വയനാട്ടിലെ  തദ്ദേശീയ ജനവിഭാഗമായ കുറിച്യർ പ്രളയാനന്തരം മറ്റൊരു പോരാട്ടത്തിലാണ്. കാർഷിക ജില്ലയായ വയനാട്ടിൽ വിത്തും വിളവും പ്രളയത്തിൽ നശിച്ച കർഷകന് താങ്ങാകാനും മാതൃകയാവാനും അവർ ഒരുങ്ങി കഴിഞ്ഞു. അത്തരത്തിലൊരു അതിജീവനത്തിന്റെയും ചെറുത്തു നിൽപ്പിന്റെയും പുതിയ കഥയാണ് പയ്യംമ്പള്ളിക്കടുത്ത കൂടൽ കടവിലെ കൂടൽ കൊല്ലിയിൽ നിന്ന്  ലോകം അറിയുന്നത്. 
   ഒരു
മീറ്റർ വരെ ശരാശരി നീളമുള്ള കേളു പയർ തേടി ഇന്ന് ധാരാളം ആവശ്യക്കാരാണ് കൂടൽ കൊല്ലിയിലെ തറവാട്ടു കാരണവരായ കേളുവിന്റെ അടുത്ത് എത്തുന്നത്. . ഒരു വള്ളി   പയറിൽ 21 പയർ മണികൾ വരെ ഉണ്ടാകുന്ന ഈ പയർ  കഴിഞ ഒരു പതിറ്റാണ്ടായി  കേളു നട്ട് നനച്ച്   വളർത്തി നിലനിർത്തി പോരുന്നതിനാൽ നാട്ടുകാർ   കേളു പയറെന്നും സ്ത്രീകളുടെ തലമുടി  പോലെ നീളം കൂടി  വളരുന്നതിനാൽ മറ്റ് ചിലർ  കാർ കൂന്തൽ പയർ എന്നും വിളിക്കുന്നു. 
 കൂടൽകൊല്ലി കേളു 
എട്ടു വർഷം മുമ്പ്  നിരന്തര ശ്രമത്തിന്റെ ഭാഗമായാണ് ഈ പയർ വികസിപ്പിച്ചത്. 
ഓരോ ജില്ലയിലും പ്രത്യേകമായ ഉള്ള നാടൻ പച്ചക്കറിയിനങ്ങൾ പ്രോത്സാഹിപ്പിപ്പിക്കുക എന്ന കൃഷി മന്ത്രിയുടെ വി.എസ്. സുനിൽകുമാറിന്റെ പ്രത്യേക നിർദേശ പ്രകാരം
വെജിറ്റബിൾ ഫ്രൂട്ട്  പ്രമോഷൻ കൗൺസിൽ 
കാർകൂന്തൽ പയറും വയനാട്ടിലെ തന്നെ മറ്റൊരു നാടൻ പയറിനമായ കുളനാടൻ പ യറും സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാൻ ഉള്ള നടപടികൾ  തുടങ്ങി  കഴിഞ്ഞു. 
പല തരം പയറിനങ്ങളിൽ നീളം കൂടിയ വ   മാത്രം തിരഞ്ഞെടുത്ത്     ഒരുമിച്ച് കൃഷിയിറക്കി പരാഗണത്തിലൂടെ ലഭിച്ച വൈവിധ്യവും ഗുണവുമാർന്ന പയറിനങ്ങൾ തിരഞ്ഞെടുത്ത്  ഇതിൽ നിന്നും ഏറ്റവും മുന്തിയ പയറിനം മാത്രം എടുത്ത് കൃഷി ചെയ്ത് വികസിപ്പിച്ച വള്ളിപ്പയറാണ്  ഇപ്പോൾ കാർകൂന്തൽ പയറായി അറിയപ്പെടുന്ന കേളു പയർ.
       കുടുംബ കൃഷിയാണ് കേളുവിന്റേത്.കൂട്ടുകുടുംബ വ്യവസ്ഥയിൽ താമസിക്കുന്ന ഈ തറവാട്ടിൽ അഞ്ച് കുടുംബങ്ങൾ ഉണ്ട്. കൃഷി എല്ലാവരും ഒരുമിച്ചാണ്. നെല്ലും എല്ലാത്തരം പച്ചക്കറി ഇനങ്ങളും പരമ്പരാഗതമായി കൃഷി ചെയ്തുവരുന്നു. കഴിഞ്ഞ 20 വർഷമായി ഇവർക്ക് നല്ലൊരു വരുമാനമാർഗ്ഗമാണ് വള്ളിപ്പയർ കൃഷി.വയനാട്ടിൽ  പല വിത്തുകളും പ്രളയത്തിൽ നശിച്ചപ്പോഴും ജീവശ്വാസം പോലെയാണ് ഈ കുടുംബം കേളു പയർ സംരക്ഷിച്ചത്. പാചകത്തിന് മാത്രമല്ല വിത്ത് ആവശ്യപ്പെട്ടും ഇവിടെ ധാരാളം പേർ എത്തുന്നു. 

(Visited 9 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *