
സി.വി.ഷിബു
തൃശൂർ:
കര്‍ഷക ഉത്പാദന കമ്പനികളിലൂടെ കാര്‍ഷിക വളര്‍ച്ച സാധ്യമാക്കാം
വൈഗയുടെ സമാപന ദിവസം, കര്‍ഷക ഉല്പാദക കമ്പനികളെ കുറിച്ചു നടന്ന സെമിനാര്‍ കര്‍ഷക ഉല്പാദക കമ്പനികളുടെ സാധ്യതകളും, കമ്പനികള്‍ നേരിടുന്ന പ്രതിസന്ധികളും പ്രതിവിധികളും ചര്‍ച്ച ചെയ്തു. കര്‍ഷക കൂട്ടായ്മകള്‍ ഉല്പാദനവും വിപണനവും ഒരുപോലെ ശ്രദ്ധിയ്ക്കണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. കാര്‍ഷിക ഉല്പാദന കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍ സിഗ്.ഐ.എ.എസ് മുഖ്യ അവതാരകനായിരുന്നു. സംസ്ഥാന കാര്‍ഷിക ഉല്പന്ന വില നിര്‍ണ്ണയ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാജശേഖരന്‍.പി. സംബന്ധിച്ചു. കാര്‍ഷിക സഹകരണസംഘങ്ങളെ ഉല്പാദക കമ്പനികള്‍ ആക്കി മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കുട്ടികളില്‍ പ്രോട്ടീന്‍ അഭാവം പ്രകടമാണെന്നും, ഉല്പാദക കമ്പനികള്‍ പ്രോട്ടീന്‍ സമ്പുഷ്ടീകൃതമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിപണിയില്‍ ഇറക്കാന്‍ ശ്രദ്ധിയ്ക്കണമെന്നും സെമിനാറില്‍ സംസാരിച്ച ഋടടഋച ഫൗേഷന്‍ സ്ഥാപകന്‍ ഡോ മാധവന്‍ അനിരുദ്ധന്‍ അഭിപ്രായപ്പെട്ടു.. കര്‍ഷക ഉല്പാദക കമ്പനികള്‍ക്ക് നബാര്‍ഡും, എസ്.എഫ്.എ.സി.യും നല്‍കുന്ന സാമ്പത്തിക സഹായങ്ങളെക്കുറിച്ച് സെമിനാര്‍ ചര്‍ച്ച ചെയ്തു. നിലവിലുള്ള ഉല്പാദക കമ്പനികളുടെ വളർച്ചയും തളർച്ചയും പുതുമുഖകാർക്ക് പരിചിതമാക്കുന്ന തരത്തിലായിരുന്നു ഈ ശില്പശാല .
Leave a Reply