വൈവിദ്ധ്യങ്ങളായ വേറിട്ട ഔഷധ ഫലങ്ങളും കിഴങ്ങുകളും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുംകൊണ്ട് സമൃദ്ധമാണ് സിക്കിം സ്റ്റാള്‍. രക്ത ത്തിലെ പഞ്ചസാരയുടെയും, കൊളസ്ട്രോളിന്റെയും അളവ് കുറയ്ക്കുന്നതിനും കരള്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും പെറുവിയന്‍ ആപ്പിള്‍ എന്ന Yacon കിഴങ്ങ് വ്യത്യസ്ഥമാകുന്നു. മൂല്യവര്‍ദ്ധിത ഉത്പന്നമായ Yacon സിറപ്പും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. Hog plum എന്ന വേറിട്ട പഴം കറിയ്ക്കും അച്ചാറിനും ഉപയോഗിക്കുന്നു. ചെറിപെപ്പര്‍ എന്ന എരിവുകൂടിയ സിക്കിം മുളകിന്റെ പച്ചയും ഉണക്കയും മുളകും അച്ചാറും പ്രദര്‍ശനത്തിലുണ്ട്.
Friday, 26th February 2021
Leave a Reply