വേറിട്ട ആശയവുമായി തിരുവനന്തപുരം ജില്ലാ സ്റ്റാള്‍ പ്രളയനാന്തര കാര്‍ഷിക കേരളത്തിന്റെ പുനര്‍ജനിക്കായി നടത്തുന്ന വൈഗ -2018 കാര്‍ഷിക പ്രദര്‍ശന മേളയില്‍ ആത്മ -തിരുവനന്തപുരം ജില്ല തികച്ചും വ്യത്യസ്തമായ രീതിയിലാണ് ജന ശ്രദ്ധ ആകര്‍ഷിച്ചത്.നാടന്‍ മുളയില്‍ തീര്‍ത്ത വേലികളില്‍ തട്ടുകള്‍ ക്രമീകരിച്ചാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്.പനയുടെ മൂല്യ വര്‍ധിത ഉല്‍പ്പന്നമായ പനയോല പരമ്പില് പ്രളയവും പ്രളയനാന്തരവും പുനര്‍ജനിയും കേരളത്തിന്റെ തനതു കലാ രൂപങ്ങളും വരച്ചിരിക്കുന്നത് കാണികളില്‍ കൗതുകമുണര്‍ത്തുന്നു.തടിയില്‍ തീര്‍ത്ത അതിജീവനത്തിന്റെ മോഡലുകള്‍,തടിയില്‍ തീര്‍ത്ത കെട്ടുവള്ളം,തടിയില്‍ തീര്‍ത്ത വ്യത്യസ്ത രൂപങ്ങള്‍,കമുകിന് പാളയില്‍ തീര്‍ത്ത ഉല്‍പ്പന്നങ്ങള്‍,തൊണ്ടിലും ചിരട്ടയിലും തീര്‍ത്ത ശില്പങ്ങള്,കേര വൃക്ഷത്തിനെ അനുസ്മരിച്ചു കൊണ്ട് തടിയില്‍ തീര്‍ത്ത തേങ്ങാ വിളക്ക്,സംസ്ഥാന ഫലമായ ചക്കയെ അനുസ്മരിച്ചു കൊണ്ട് തടിയില്‍ തീര്‍ത്ത ചക്ക വിളക്ക്,വാഴ നാരില്‍ തീര്‍ത്ത വാഴയുടെ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളും,പൂക്കള്‍,സുഗന്ധ വ്യഞ്ജനങ്ങള്‍,പഴവര്‍ഗങ്ങള്‍,പച്ചക്കറി എന്നിവയും അവയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും കാഴ്ചക്കാര്‍ക്ക് വ്യത്യസ്തമായ അനുഭവം നല്കുന്നു.പ്രദര്‍ശന ഉത്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാറിന്റെ സാന്നിധ്യത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ തോമസ് ഐസക് നിര്‍വഹിച്ചു
Also read:
ലോകമെങ്ങുമുള്ള ജൈവ വൈവിദ്ധ്യം വെള്ളായണിയിൽ എത്തിക്കാൻ ദേശീയ വാഴ മഹോത്സവത്തിന് കഴിഞ്ഞു: ജമ്മു കാശ്മീർ...
പ്രളയാനന്തരം കാർഷിക മേഖലയുടെ പുനരുജ്ജീവനം മാതൃകാപരമായി നടപ്പാക്കുമെന്ന് മന്ത്രി.
രാസവള വിൽപ്പന രംഗത്ത് സുതാര്യത ഉറപ്പുക്കുന്നതിന് കേന്ദ്ര സർക്കാർ ഡി.ബി. റ്റി. (Direct Benefit Transf...
മണ്ണിലിറങ്ങിയ കുട്ടിക്കൂട്ടം വിളവെടുത്തത് നൂറുമേനി
Leave a Reply