Friday, 25th September 2020
 .
സി.ഡി.സുനീഷ്
തൃശൂർ. :കേരളത്തിൽ 
          പുഷ്പകൃഷി മേഖലയുടെ വികാസത്തിന്  സാങ്കേതിക  സഹായങ്ങൾ  നൽകാൻ  തയ്യാറാണെന്ന് സിക്കിം ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ പേമ  ചോദൻ ഭൂട്ടിയ പറഞ്ഞു.ലോകത്തെ ആദ്യ    ജൈവ കൃഷി സംസ്ഥാനമായ സിക്കിം പുഷ്പകൃഷിയിലും ഇന്ത്യയിൽ മുൻ നിരയിലുള്ള സംസ്ഥാനമാണ്. തൃശൂരിൽ നടക്കുന്ന വൈഗ കൃഷി ഉന്നതി മേളയിൽ എത്തിയ സിക്കിം ഹോർട്ടികൾച്ചർ മിഷൻ ഡപ്യൂട്ടി ഡയറക്ടർ  പേമ ചോദൻ ഭൂട്ടിയ ഏറെ ആഹ്ലാദത്തിലായിരുന്നു. മേളയിൽ സിക്കിമിൽ നിന്നും ഉള്ള കാർഷിക വിളകൾ പ്രദർശിപ്പിച്ചത് കേരളത്തിലെ കർഷകർക്ക് പ്രോത്സാഹനമായി. പ്രളയാനന്തര കേരള പുനർനിർമ്മാണ ഘട്ടത്തിൽ കർഷകർക്ക് സമാശ്വാസമാകുന്ന പൂ കൃഷി മേഖലക്ക് എല്ലാ പിന്തുണയും പേമ ചോദൻ ഭൂട്ടിയ വാഗ്ദാനം ചെയ്തു.
സിക്കിമിലെ ഏറ്റവും മികച്ച ഓർക്കിഡ് പുഷ്പമായ സിമ്പീഡിയത്തിന് (cymbedium) ലോക വിപണിയിൽ തന്നെ ഏറെ ആവശ്യക്കാരാണ് ഉള്ളത്.
90 രൂപ മുതൽ 150 രൂപ വരെ ഈ പുഷ്പത്തിന് വിലയുണ്ട്. സിക്കിമിലെ മുന്തിയ ഓറഞ്ചിന് ഒരു ഡസന് 150 രൂപ വിലയുണ്ട്. ഏലക്ക യും ഇഞ്ചിയും. മഞ്ഞളും സിക്കിമിലെ വിലയുള്ള വിളകളാണ്.
വൈഗ ഉന്നതി മേള സംസ്ഥാനങ്ങളിലെ കർഷകർക്ക് പരസ്പര സഹായം ലഭ്യമാക്കാൻ ഉള്ള വേള കൂടി ആകണം എന്ന് പേമ പറഞ്ഞു. കേരള കർഷക ക്ഷേമ വകുപ്പിന്റെ ഈ കർഷക ക്ഷേമ പ്രവർത്തനം മാതൃകാപരമാണ് എന്ന് പേമ വ്യക്തമാക്കി. അമ്പലവയലിൽ നടന്ന അന്തരാഷ്ട്ര ഓർക്കിഡ് ഫെസ്റ്റിവലിൽ സിക്കിം പങ്കെടുത്തോടെ കേരള കർഷക ക്ഷേമ വകുപ്പുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ ഉള്ള നടപടികളാണ് കൃഷി വകുപ്പ് വിഭാവനം ചെയ്യുന്നത്.
പുഷ്പകൃഷി മേഖല ക്കൊപ്പം മൂല്യവർദ്ധന മേഖലകളിലും പരസ്പരം കൊടുക്കൽ വാങ്ങലുകൾ വേണം എന്ന് പേമ ചോദൻ    
ഭൂട്ടിയ  പറഞ്ഞു. സിക്കിം ഹോർട്ടികൾച്ചർ ഫീൽഡ് ഓഫീസർ കർമ മിൻ ഗുർ ഭൂട്ടിയായും   ജർനാ ഗുരുങ്ങും വൈഗ ഉന്നതി കാർഷിക മേളയിൽ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *