.
നവകേരള സൃഷടിയിൽ പങ്കുചേർന്നു കൊണ്ട് വിഷ രഹിത ഭക്ഷണ സംസ്കാരം കുട്ടികളിൽ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി കല്ലോടി സെന്റ് ജോസഫ് യു.പി.സ്കൂൾ കിസാൻ ക്ലബിന്റെ നേതൃത്വത്തിൽ വിശാലമായ കഷിയിടമാണ് ഒരുക്കിയിരിക്കുന്നത്. എടവക കൃഷിഭവന്റെ സഹായത്തോടെ കിസാൻ ക്ലബ് അംഗങ്ങൾ ഒരുക്കിയ കൃഷിയിടവും പോളി ഹൗസും നിറയെ വിവിധ ഇനം പച്ചക്കറികൾ കൊണ്ട് സമൃദ്ധമാക്കാൻ ഒരോ ദിവസവും കിസാൻ ക്ലബ് അംഗങ്ങളുടെ ഗ്രൂപ്പുതിരിഞ്ഞുള്ള പ്രവർത്തനങ്ങൾ സഹായിക്കുന്നു. പ്രാദേശികമാതൃകാ കർഷകരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചു കൊണ്ട് തനത് കൃഷി സംസ്കാരം വളർത്തി ആരോഗ്യമുള്ള തലമുറയെ രൂപപ്പെടുത്തുന്നതിന് കിസാൻ ക്ലബ് വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കിസാൻ ക്ലബിന്റെ നേതൃത്വത്തിൽ കൃഷിയിടം ഒരുക്കി ജൈവ പച്ചക്കറിത്തോട്ടത്തിൽ തൈ നട്ടു കൊണ്ട് സ്കൂൾ മാനേജർ റവ.ഡോ. അഗസ്റ്റി പുത്തൻപുരയിൽ ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഉഷ വിജയൻ ,ഹെഡ്മാസ്റ്റർ ബെന്നി ആന്റണി, പി.ടി.എ പ്രസിഡന്റ് സന്തോഷ് ഒഴുകയിൽ, റോസ് എം.ഡി., വർക്കി എൻ.എം, അനീഷ് ജോർജ്ജ്, ബിജോയ് സി.ജെ,ബേബി പള്ളത്ത്, ബിജിത ജോസ്, ലിസി.ടി.വി, ജെസി എ എസ്, ബിനോയി എന്നിവർ പ്രസംഗിച്ചു.
(Visited 21 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *