ഡൊണേറ്റ് എ കൗ ക്യാമ്പെയിന്‍: 
പശുക്കളെ നല്‍കി

ക്ഷീരവികസന വകുപ്പ് നടപ്പാക്കിവരുന്ന ഡൊണേറ്റ് കൗ വോളന്ററി ക്യാമ്പെയിന്‍ പ്രകാരം പൊഴുതന പഞ്ചായത്തിലെ വിധവകളായ നിര്‍ധന വീട്ടമ്മമാര്‍ക്ക് പശുക്കളെ വിതരണം ചെയ്തു. പിണങ്ങോട് പാച്ചൂരാന്‍ വീട്ടില്‍ ഫാത്തിമ, പൊഴുതന കോമ്പേരി വീട്ടില്‍ ലക്ഷ്മി എന്നിവരാണ് ഗുണഭോക്താക്കള്‍. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന ഇവരുടെ വീടുകള്‍ക്ക് പ്രളയത്തില്‍ നാശനഷ്ടം നേരിട്ടിരുന്നു. ഫാത്തിമയുടെ വീടിന്റെ ചുമരിടിഞ്ഞപ്പോള്‍ ലക്ഷ്മിയുടെ വീട് വെള്ളം കയറി പൂര്‍ണമായി നശിച്ചു. സാമ്പത്തിക പ്രതിസന്ധിയാല്‍ വിവാഹം കഴിച്ചയക്കാന്‍ കഴിയാത്ത മകളും നിത്യരോഗിയായ മകനുമടങ്ങുന്ന ഫാത്തിമയുടെ കുടുംബം നിത്യവൃത്തിക്കു പോലും പണമില്ലാതെ കഷ്ടപ്പെടുകയാണ്. ലക്ഷ്മിയും അംഗവൈകല്യമുള്ള മകനും ഭാര്യയുമടങ്ങുന്ന കുടുംബം ഇപ്പോള്‍ വാടകവീട്ടില്‍ കഴിഞ്ഞുവരുന്നു. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റ്, മണ്ണുത്തി ഡയറി സയന്‍സ് ആന്റ് ടെക്‌നോളജി 2002 ബാച്ച് വിദ്യാര്‍ഥികള്‍ എന്നിവരാണ് ഇവര്‍ക്കുള്ള പശുക്കളെ സ്‌പോണ്‍സര്‍ ചെയ്തത്. ഒരു പശുവിന് അറുപതിനായിരം രൂപയോളം ചെലവഴിച്ച് ഈറോഡ് നിന്നാണ് എത്തിച്ചത്. ഡൊണേറ്റ് എ കൗ ക്യാമ്പയിന്‍ വഴി ജില്ലയിലാകെ 32 പശുക്കളെയും 32 കന്നുകുട്ടികളെയും ഇതിനകം വിതരണം ചെയ്തു. പൂര്‍വവിദ്യാര്‍ഥികള്‍ സ്‌പോണ്‍സര്‍ ചെയ്ത പശുവിനെ ലക്ഷ്മിക്കും എന്‍എസ്എസ് യൂനിറ്റിന്റെ പശുവിനെ ഫാത്തിമയ്ക്കും കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് കൈമാറി. സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍, സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, പൊഴുതന പഞ്ചായത്ത് എന്‍ സി പ്രസാദ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി എം സെയ്ത്, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ബെറ്റി ജോഷ്വ, ക്ഷീരവികസന ഓഫിസര്‍ വി എസ് ഹര്‍ഷ, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ ടി എ ഗിരീഷ്, സെന്റ് മേരീസ് സ്‌കൂള്‍ അധികൃതര്‍, എന്‍എസ്എസ് ജില്ലാ ഓഫിസര്‍മാര്‍, പൊഴുതന ക്ഷീരസംഘം ഭാരവാഹികള്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

(Visited 3 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *