പ്രളയാനന്തര കാർഷികമേഖലയുയുടെ പുനരൂജ്ജീവനവും
പുനരുദ്ധാരണവും ലക്ഷ്യമിട്ട് കൃഷിവകൂപ്പ് ആരംഭിക്കുന്ന കർമ്മ പരിപാടി
പുനർജ്ജനി യുടെ ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച (25.10.2018) പെരുങ്കടവിള
ഗ്രാമപഞ്ചായത്തിൽ നടക്കും. പാറശാല എം.എൽ.എ. സി.കെ. ഹരീന്ദ്രന്റെ
അദ്ധ്യക്ഷതയിൽ കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്.സുനിൽകുമാർ
തത്തമലയിൽ വച്ച് ഏകദിന ജില്ലാതല കർമ്മപരിപാടിയുടെ ഉദ്ഘാടന കർമ്മം
നിർവ്വഹിക്കുന്നതാണ്.
 സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രളയകെടുതിയിൽ
നിന്നുകരകയറിക്കൊിരിക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ
സമീപനത്തിലൂടെ കാർഷിക മേഖലയുടെ പുന:സൃഷ്ടി സധ്യമാക്കുക എന്ന
ലക്ഷ്യത്തോടയാണ് പുനർജ്ജനി പദ്ധതി വിവിധ ജില്ലകളിൽ നടത്തുവാൻ
തീരുമാനിച്ചിരിക്കുന്നത്. കാർഷിക സർവ്വകാലശാല വിദഗ്ധർ, കൃഷി
ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
കർഷകർക്കായി സെമിനാറൂകൾ, ചർച്ചക്ലാസുകൾ എന്നിവ ആസൂത്രണം
ചെയ്തിട്ടുണ്ട്. തുടർന്ന് ഗ്രാമപഞ്ചായത്തിലെ തെരെഞ്ഞെടുക്കപ്പെട്ട
വാർഡുകളിലെ കൃഷിയിടങ്ങൾ കൃഷി ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ
സന്ദർശനം നടത്തുന്നതാണ്. ഇതിനോടനുബന്ധിച്ച് കർഷകർക്ക് മണ്ണു
പരിശോധന നടത്തുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
(Visited 3 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *