കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം സംസ്ഥാന കൃഷിവകുപ്പിന്റെ
സഹായത്തോടെ കർഷക പങ്കാളിത്തത്തിലൂന്നിയുളള വികേന്ദ്രീകൃത
സമീപനത്തിലൂടെ ഗുണമേന്മയുളള തൈകൾ ഉത്പാദിപ്പിച്ച് വിതരണം
ചെയ്യുന്നതിനുളള ഒരു പദ്ധതി കേരളത്തിലെ വയനാട്, ഇടുക്കി എന്നീ
ജില്ലകളൊഴിച്ച് ബാക്കി എല്ലാ ജില്ലകളിലും നടപ്പിലാക്കി വരുന്നു. ജനിതക
മേന്മയുളള തെങ്ങിന്റെ മാതൃവൃക്ഷങ്ങൾ കർഷകരുടെ കൃഷിയിടങ്ങളിൽ തന്നെ
കെത്തി അവ പ്രയോജനപ്പെടുത്തിക്കൊ് കുറിയ ഇനത്തിൽപ്പെട്ടതും
സങ്കരയിനത്തിൽപ്പെട്ടതുമായ തെങ്ങിൻ തൈകൾ കൂട്ടായ്മകളുടെ
സഹായത്തോടെ വികേന്ദ്രീകൃത കേര നഴ്‌സറികൾ ആരംഭിക്കുന്നതിന് ഈ
പദ്ധതി ലക്ഷ്യമിടുന്നു. തെങ്ങിന്റെ കുറിയ ഇനങ്ങളുടെ മാതൃവൃക്ഷങ്ങൾ
കർഷകരുടെ തെങ്ങിൻ തോട്ടത്തിൽ ലഭ്യമാണെങ്കിൽ അവയുടെ വിവരം
തൊട്ടടുത്ത കൃഷിഭവനിൽ അറിയിക്കണമെന്ന് കേന്ദ്ര തോട്ടവിള
ഗവേഷണകേന്ദ്രം ഡയറക്ടർ അറിയിച്ചു.
Leave a Reply