ഈ നൂറ്റാണ്ട് കണ്ട മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട വയനാടന്‍ കര്‍ഷകരുടെ പ്രശ്നങ്ങളും ആകുലതകളും ആശങ്കകളും ചര്‍ച്ച ചെയ്യുന്നതിനും പ്രത്യാശയിലൂടെ പുനരുജ്ജീവനം കണ്ടെത്തുന്നതിനുമായി എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നൂറോളം കര്‍ഷകര്‍ ഒത്തുകൂടി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊഫ. എം. കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. ദേവകി,  നബാര്‍ഡ് ഡി.ഡി. എം വി. പി. ജിഷ, ഭാരതീയ സുന്ധവിള ഗവേഷണ കേന്ദ്രം സീനിയര്‍ സയന്‍റിസ്റ്റ് ഡോ. ലിജോ തോമസ്, കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ സുഭാഷ് ബാബു, മണ്ണ് സംരക്ഷണ ഓഫീസര്‍ പി. യു. ദാസ്, കേരള ഹരിതകേരള മിഷനിലെ ഡോ. അബ്രഹാം കോശി,        ഡോ. സജീവ് അമ്പലവയല്‍ കൃഷി ഓഫീസര്‍ കെ. മമ്മുട്ടി, പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഗിരിജന്‍ ഗോപി, ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് വി. വി. ശിവന്‍, സയന്‍റിസ്റ്റ് ടി. ആര്‍. സുമ തുടങ്ങിവയര്‍ പ്രസംഗിച്ചു. മണ്ണ് സംരക്ഷണം, വയല്‍ കൃഷി, ഭൂവിനിയോഗം, സുഗന്ധവ്യഞ്ജനകൃഷി, മൃഗസംരക്ഷണം ആദിവാസി പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ച സംഘടിപ്പിച്ചു.
ډ മണ്ണിന്‍റെ ജൈവാംശം കൂട്ടി ഫലപൂയിഷ്ഠത വര്‍ദ്ധിപ്പിക്കാന്‍ സത്വര നടപടി കൈക്കൊള്ളണമെന്നും
ډ സമ്മിശ്ര കൃഷി പ്രോത്സാഹിപ്പിക്കണമെന്നും
ډ ഓരോ സ്ഥലത്തിനും അനുയോജ്യമായ കൃഷിരീതികള്‍ അവലംബിക്കണമെന്നും
ډ കൃഷി നാശത്തിന് മതിയായ സാമ്പത്തിക സഹായം നല്കണമെന്നും
ډ കൃഷി പുനരുജ്ജീവനത്തിന് സാമ്പത്തിക സഹായം ഉറപ്പ് വരുത്തണമെന്നും
ډ ക്ഷീര  കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം നല്കണമെന്നും
ډ പുഴ പുറമ്പോക്കുകള്‍ തിരിച്ചു പിടിക്കണമെന്നും
ډ നഷ്ടപ്പെട്ട നീര്‍ച്ചാലുകളും തോടുകളും തിരിച്ചുപിടിക്കണമെന്നും
ډ കര്‍ഷകര്‍ ഈ വര്‍ഷം യാതൊരു വരുമാനവുമില്ലാത്തതിനാല്‍ വായ്പകളുടെ പലിശ ഒഴിവാക്കണമെന്നും കാര്‍ഷിക വായ്പ ദീര്‍ഘകാലവായ്പയാക്കി മാറ്റണമെന്നും
കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരിട്ട് പോയി കണ്ടെത്തി പരിഹാരം നിര്‍ദ്ദേശിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്നും ശില്പശാല അഭിപ്രായപ്പെട്ടു. പ്രമുഖ കര്‍ഷകരായ പള്ളിയറ രാമന്‍, ശശീന്ദ്രന്‍ തെക്കുംതറ, പി. സി. ജോസഫ്, വര്‍ഗ്ഗീസ്, മംഗലശ്ശേരി നാരായണന്‍, സുരേന്ദ്രന്‍, എ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ടി. എസ് ചന്ദ്രിക സ്വാഗതവും ട്രെയ്നിങ്ങ് കോ-ഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
(Visited 22 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *