Saturday, 10th June 2023
.
രാസവള വിൽപ്പന രംഗത്ത് സുതാര്യത ഉറപ്പുക്കുന്നതിന് കേന്ദ്ര സർക്കാർ ഡി.ബി. റ്റി. (Direct Benefit Transfer)പദ്ധതി നടപ്പിലാക്കി വരുന്നു. 01.01.2018 മുതലാണ് കേരളത്തിൽ ഈ പദ്ധതിയ്ക്ക് തുടക്കമിട്ടത്. പദ്ധതി പ്രകാരം 
പി. ഒ. എസ്. (POS –Point of Sales
 
മെഷീനുകൾ മുഖേനയാണ് വളം വില്പന നടത്തേണ്ടത്. സബ്‌സിഡി നിരക്കിൽ ലഭിക്കു രാസവളങ്ങൾ യതാർത്ഥ കർഷകനു തയൊണോ ലഭിക്കുന്നത് എന്ന്‍ ഉറപ്പു വരുത്തുന്നതിനാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ക്രമക്കേടുകൾ തടയുന്ന കർഷകരും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. 
1. രാസവളം വാങ്ങാൻ വരുന്ന കർഷകർ ആധാർ കാർഡ് കൊണ്ടു വരേണ്ടതാണ്. ആധാർ ഇല്ലാത്തവർക്ക് ആധാർ എൻറോൾമെന്റ് നമ്പർ നൽകി കിസാൻ ക്രെഡിറ്റ് കാർഡ് അഥവാ ഇലക്ഷൻ തിരിച്ചറിയൽ കാർഡ് കാണിച്ച് വിരലടയാളം പതിച്ച് വളം വാങ്ങാം.
 
2. പാട്ടകൃഷിക്കാർക്ക് സ്വന്തം ആധാർ നമ്പർ ഉപയോഗിച്ച് വളം വാങ്ങാം. 
3. കൃഷിക്കാരന് നേരിട്ട് വരാൻ കഴിയില്ലെങ്കിൽ പകരക്കാരന് തന്റെ ആധാർ നമ്പർ സഹിതം വന്ന്‍ കൃഷിക്കാരന്റെ ആധാർ നമ്പർ നൽകി വളം വാങ്ങാം. 
4. കൃഷിക്കാർക്ക് കിലോഗ്രാം കണക്കിൽ രാസവളം വാങ്ങാവുന്നതാണ്. ക്യാഷ് ബിൽ വാങ്ങി അതിൽ പ്രിന്റ് ചെയ്തിട്ടുള്ള MRP ആണ് നല്‍കേണ്ടത്.
5.സബ്സിഡിയോടെ നൽകുന്ന വളങ്ങളാണ് POS മെഷീനിലൂടെ വിൽക്കുന്നത് അത്തരം വളങ്ങൾ POS മെഷീൻ മുഖേന അല്ലാതെ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കൃഷിഭവനിൽ പരാതിപ്പെടാവുന്നതാണ്. 
6. കൃഷിക്കാർ സോയിൽ ഹെൽത്ത് കാർഡ് കൃഷി ഭവനിൽ നിന്നും വാങ്ങേണ്ടതാണ്. അതിൽ ആധാർ കാർഡ് നമ്പർ ചേർക്കുകയും വേണം. 
7. നിലവിൽ സോയിൽ ഹെൽത്ത് കാർഡ് ഉളളവർ അതിൽ ആധാർ നമ്പർ ചേർക്കുന്നതിന് കൃഷിഭവനിലെ കൃഷി ഓഫീസറോട് ആവശ്യപ്പെടാവുന്നതാണ്. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *