Sunday, 5th February 2023

പ്രളയശേഷം കാർഷിക മേഖലയ്ക്കുണ്ടായ ഗൂരുതരമായ പ്രശ്‌നത്തെ ക്രിയാത്മകമായി പരിഹരിച്ചുകൊണ്ട് തിരിച്ചു പിടിക്കാനുള്ള പദ്ധതിയാണ് പുനർജനി.  കേരള കാർഷികസർവകലാശാല, കൃഷിവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, മണ്ണുസംരക്ഷണ വകുപ്പ്, തൊഴിലുറപ്പ് എന്നിവയെ സമന്വയിപ്പിച്ചുകൊണ്ട് സംസ്ഥാനമൊട്ടാകെ പഞ്ചായത്തുതലത്തിൽ പുനർജനി എ മാതൃകാ വിളപരിപാലനരീതി തുടക്കം കുറിച്ചിരിക്കുകയാണെന്നു കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ പറഞ്ഞു.  പ്രളയാനന്തര കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിനുവേണ്ടി പഞ്ചായത്തു കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പുനർജനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങൂർ നിർവഹിച്ച് സംസാരിക്കുകയായിരുു അദ്ദേഹം.  ചടങ്ങിൽ ചെങ്ങന്നൂർ എം.എൽ.എ. സജിചെറിയാൻ അധ്യക്ഷനായിരുന്നു.  
കാർഷിക മേഖല പ്രളയത്തോടുകൂടി തകരുകയല്ല മറിച്ച് പുനർജനിക്കുകയാണ് വേണ്ടതെന്നും  അത്തരം ഒരു ദൃഢനിശ്ചയത്തോടെയാണ് വകുപ്പു പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുള്ളതെന്നും മന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കി.  ഇതിനുള്ള ഒരു മാർഗരേഖയാണ് മാതൃക അടിസ്ഥാനത്തിൽ ചെങ്ങന്നൂർ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കിക്കാണ്ട്  തുടക്കം കുറിച്ചു.  
        സംസ്ഥാനത്തെ കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇതിനുമുമ്പു തന്നെ തൃശ്ശൂർ, എറണാകുളം കേന്ദ്രീകരിച്ച് പുനർജനി പദ്ധതി വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കൃഷിവകുപ്പ് ഇത് ഒരു ഔദ്യോഗിക പരിപാടിയായി ഏറ്റെടുക്കാൻ തയ്യാറായതും സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുവാൻ തീരിമാനിച്ചതുമെന്ന്‍ മന്ത്രി സൂചിപ്പിച്ചു..  ആലപ്പുഴ മേഖലയിൽ ഏറ്റവും കൂടുതൽ കൃഷി നാശനഷ്ടം സംഭവിച്ചിട്ടുള്ള മണ്ഡലങ്ങളിലൊന്നാണ് ചെങ്ങന്നൂർ.  അതിന്റെ അടിസ്ഥാനത്തിലാണ് പുനർജനിയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രസ്തുത മണ്ഡലത്തിൽവച്ച് നടത്തുവാൻ തീരുമാനമെടുത്തത്.  രണ്ടു ദിവസങ്ങളിലായി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കൃഷി ഉദ്യോഗസ്ഥർ, കർമ്മസേനാംഗങ്ങൾ, ശാസ്ത്രജ്ഞർ, തൊഴിലുറപ്പു പ്രവർത്തകർ എന്നിവരുടെ സ്‌ക്വാഡുകൾ സന്ദർശനം നടത്തി ശാസ്ത്രീയ പരിപാലനമുറകൾ കർഷകർക്ക് വിശദീകരിക്കുന്നതായിരിക്കും. 
     പ്രളയാനന്തരം മണ്ണിനും വിളകൾക്കും സംഭവിച്ചിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് കാർഷിക സർവകലാശാല ശാസ്ത്രീയ പഠനംനടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് പുനർജനി പദ്ധതിയിലൂടെ സംസ്ഥാനമൊട്ടാകെ നടത്തുവാനുദ്ദേശിക്കുത്.  
കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാരത്തുക ഒക്‌ടോബർ 31 നകം വിതരണം ചെയ്യുതായിരിക്കുമെും മന്ത്രി പറഞ്ഞു.
         കാർഷിക വായ്പകൾ പുനഃക്രമീകരിക്കുന്നതിനുള്ള അപേക്ഷകൾ നവംബർ 15 നകം ബാങ്കുകളിൽ സ്വീകരിക്കുന്നതായിരിക്കും.  കാർഷിക വായ്പകളുടെമേൽ ഒരുവിധ ജപ്തിനടപടികളും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.  
ഇതിനകം തന്നെ പലമേഖലകളിലും നെൽകൃഷി പുനഃരാരംഭിച്ചിട്ടുണ്ട്.  ചെങ്ങന്നൂർ  340 ഹെക്ടർ പുതുതായി കൃഷി ആരംഭിക്കുന്നുണ്ട്.  ആലപ്പുഴ മേഖലയിൽ പുഞ്ചക്കൃഷി കഴിഞ്ഞ വർഷം 25000 ഹെക്ടർ ആയിരുന്നെങ്കിൽ ഇത്തവണ 30000 ഹെക്ടർ ആണ് ലക്ഷ്യമിട്ടിരിക്കുത്.  തൃശ്ശൂർ ഭാഗത്ത് ഓപ്പറേഷൻ കോൾ ഡബിളിന്റെ ഭാഗമായി 10000 ഹെക്ടർ അധികം കൃഷി ഇറക്കുകയും ചെയ്തു.  ഓണത്തിന് ഒരുമുറംപച്ചക്കറി പദ്ധതി അടുത്ത വർഷം വിപുലമായി തിരിച്ചുകൊണ്ടുവരികയും പച്ചക്കറിക്കൊപ്പം ഓരോവീട്ടിലും നേന്ത്രക്കുലകൂടി വിളയിച്ചെടുക്കുവാനാണ് വകുപ്പ് തീരുമാനിച്ചിരിരക്കുതെന്നും  മന്ത്രി പറഞ്ഞു.  
ചടങ്ങിൽ കൃഷിവകുപ്പു ഡയറക്ടർ പി.കെ.ജയശ്രീ ഐ.എ.എസ്. സ്വാഗതം പറഞ്ഞു.  ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, പഞ്ചായത്തു പ്രസിഡന്റുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.  പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന നടേശ് ചടങ്ങിന് നന്ദിയും അറിയിച്ചു.  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *