. പന്നിഫാമുകളുടെ ആധുനികവൽക്കരണത്തിന്   ഗ്രീൻപിഗ്സ് ആൻറ് എഗ്സിന്റെ ഭാഗമായി മാനന്തവാടിയിൽ 

ഒരുക്കിയിരിക്കുന്ന ആധുനിക രീതിയിൽ ഉള്ള പന്നിവളർത്തൽ ഉപകരണങ്ങളുടെ പ്രദർശനം, പന്നിവളർത്തൽ കർഷകരുടെ ആകർഷണമായി മാറി.  .മരുന്ന് കൊടുക്കുന്നതിനുള്ള ഉപകരണങ്ങൾ, പന്നിയെ പിടിക്കുന്നതിനുള്ള ഉപകരണങ്ങൾ, പന്നികൾക്ക് മറ്റ് ആശ്രയമില്ലാതെ ആവശ്യാനുസരണം വെള്ളം കുടിക്കുന്നതിനുള്ള ഉപകരണങ്ങൾ തുടങ്ങിയവ പ്രദർശന നഗരിയിൽ നിന്നും കർഷകർക്ക് വാങ്ങുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ ദുർഗന്ധരഹിതമായ പന്നി ഫാം എന്ന സങ്കൽപ്പം യാഥാർത്ഥ്യമാക്കുന്നതിനുവേണ്ടി ആധുനിക രീതിയിൽ ഉള്ള പന്നിക്കൂടുകൾ പ്രദർശന മേളയുടെ മറ്റൊരു ആകർഷണമാണ്. ഹൈടെക് പന്നി കൂടുകൾ കാണാൻ ദിവസേന നൂറ് കണക്കിനാളുകളാണ് എത്തുന്നത്. 
(Visited 122 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *