Wednesday, 17th April 2024
കേരളത്തിൽ വർദ്ധിച്ചു വരുന്ന വീട്ടു മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് എളുപ്പ വഴിയായി  സർക്കാർ  പന്നി കൃഷിയും  കോഴി വളർത്തലും പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായാണ് മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ വെച്ച് മൃഗ സംരക്ഷണ വകുപ്പ് മൂന്ന് ദിവസത്തെ ഗ്രീൻ പിഗ്ഗ്സ്   ആൻറ് എഗ്ഗ്സ്  എന്ന പേരിൽ മൂന്ന് ദിവസത്തെ മേള സംഘടിപ്പിച്ചത്. 

         സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ  ജൈവ മാലിന്യ സംസ്കരണത്തിൽ ശാസ്ത്രീയമായ പന്നി, കോഴി വളർത്തൽ മേഖലകൾക്കുള്ള  അഭേദ്യമായ  പങ്ക് തിരിച്ചറിഞ്ഞാണ് ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ, ആരോഗ്യ വകുപ്പ് , മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയെ സഹകരിപ്പിച്ച് മൃഗസംരക്ഷണ വകുപ്പ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിടുന്നത്. ഉറവിട മാലിന്യ സംസ്കരണം, ശുദ്ധമായ മാംസ – മുട്ട ഉൽപ്പാദനം,  മൃഗസംരക്ഷണ സംരംഭങ്ങളുടെ വിപുലീകരണവും നിയമങ്ങളും തുടങ്ങിയ കാര്യങ്ങളിൽ കർഷകരിൽ അവബോധം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതോടൊപ്പം ജനങ്ങളിൽ പുതിയൊരു  സന്ദേശ മെത്തിക്കുന്നതിനായി   ആകർഷണീയമായ രീതിയിൽ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. പന്നി, കോഴി വളർത്തൽ മേഖലയിലെ ആധുനിക ഉപകരണങ്ങൾ, വ്യത്യസ്ത ജനുസ്സിൽപ്പെട്ട  പക്ഷി, പന്നി വർഗ്ഗങ്ങൾ, ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം ,വില്പന  എന്നിവയും ഉണ്ട്. ഇതിൽ ഏറ്റവും ആകർഷണീയമായത് പന്നികൾക്കുള്ള ഹൈടെക് കൂടുകളാണ്. 
വിദഗ്ധരും കർഷകരും പങ്കെടുക്കുന്ന സംവാദവും ഉണ്ട്. പന്നിമാംസത്തിന്റെ സംസ്കരണത്തിന്നും  വിപണനത്തിനുമുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ ചർച്ച ചെയ്യുകയും മാലിന്യ സംസ്കരണത്തിനുള്ള പ്രശ്നങ്ങളും പ്രതിവിധികളും ,കേരള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈഫ് സ്റ്റോക്ക് ഫാമുകളുടെ ചട്ടങ്ങൾ, പന്നിവളർത്തലിലെ നൂതന പ്രവണതകൾ ,സംയോജിത കൃഷിരീതികളും ജൈവ മാലിന്യ സംസ്കരണത്തിലെ സാധ്യതകളും തുടങ്ങിയ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണവും നടക്കുന്നുണ്ട്. 
ഈ വിഷയങ്ങളിൽ വിജയഗാഥ രചിച്ച കർഷകരെ പരിചയപ്പെടുത്താനും ആദരിക്കാനും  മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ ശ്രമം നടത്തുന്നുണ്ട്. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *