Thursday, 12th December 2024
പ്രളയം തകർത്ത വയനാടിന് കൈത്താങ്ങായി പശുക്കുട്ടികളെയും പശുക്കളെയും സ്പോൺസർ ചെയ്ത് കൂടുതൽ പേർ രംഗത്ത് വന്നു. 
ബാംഗ്ലൂർ ആസ്ഥാനമായിട്ടുള്ള 'റീച്ചിംഗ് ഹാൻഡ്‌സ്' എന്ന സംഘടന 'വീ ഫോർ വയനാട്', 'ഡൊണേറ്റ് എ കൗ' ക്യാമ്പയിനുകളുമായി സഹകരിച്ചാണ് 100 കന്നുകുട്ടികളെ വിതരണം ചെയ്യാൻ  വയനാട്ടിൽ  എത്തിച്ചത്. 
 ആദ്യഘട്ടമായി 16 കന്നുകുട്ടികൾ പടിഞ്ഞാറത്തറ പഞ്ചായത്തിലെ 16 കർഷക കുടുംബങ്ങൾക്ക് നൽകി. നറുക്കിട്ടാണ് കർഷകരെ തിരഞ്ഞെടുത്ത് കന്നുകുട്ടികളെ നൽകിയത്. 
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കെ ബി നസീമ, വയനാട് ജില്ലാ കളക്ടർ എ..ആർ. അജയകുമാർ, സബ്കളക്ടർ  ഉമേഷ്. എൻ എസ് കെ. ഐഎഎസ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് .കെ കെ ഹനീഫ,  പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡണ്ട് . എം.പി.നൗഷാദ്, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ  ജോഷി ജോസഫ്, ക്ഷീര വികസന ഓഫീസർ .  ഹർഷ.വി.എസ്, 'റീച്ചിങ് ഹാൻഡ്‌സ്' പ്രതിനിധികളായ .അക്ഷയ്, .എബി വർഗീസ്, .പോൾ വർഗ്ഗീസ് എന്നിവർ കന്നുകുട്ടികളെ വിവിധയിടങ്ങളിൽ വിതരണം ചെയ്തു.
ചടങ്ങിൽ കുപ്പാടിത്തറ, പടിഞ്ഞാറത്തറ, കാപ്പിക്കളം ക്ഷീര സംഘങ്ങളുടെ  പ്രതിനിധികൾ, ക്ഷീരകർഷകർ, മാധ്യമപ്രതിനിധികൾ പങ്കെടുത്തു.
മികച്ച ഇനം കന്നുകുട്ടികളെ കോളാറിൽ നിന്നുമാണ് എത്തിച്ചത്. വയനാട്ടിലെ ക്ഷീരമേഖലയുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് പ്രവർത്തനങ്ങൾ നടന്നു വരുന്നത്. 
പ്രളയം വരുത്തിയ നഷ്ടങ്ങൾ മറികടക്കുവാൻ ക്ഷീരകർഷകർക്ക് കരുത്താവുകയാണ് ഡൊണേറ്റ് എ കൗ  പദ്ധതി. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *