Thursday, 12th December 2024

    സുഗന്ധഗിരിയില്‍ കശുമാവ് കൃഷിക്കായി കശുവണ്ടി വികസന കോര്‍പറേഷനുമായി സഹകരിച്ച് തൈ ലഭ്യമാക്കുമെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. 50 സെന്റില്‍ കൂടുതല്‍ സ്ഥലത്ത് കശുമാവ് കൃഷി ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് തൈ സൗജന്യമായി നല്‍കും. കളക്‌ട്രേറ്റിലെ ഏ.പി.ജെ ഹാളില്‍ ചേര്‍ന്ന കല്‍പ്പറ്റ നിയമസഭാ മണ്ഡലം സമഗ്ര പദ്ധതിയായ പച്ചപ്പിന്റെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാദി ബോര്‍ഡുമായി സഹകരിച്ച് നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകള്‍ തോറും 10 തറികള്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി. കോഴി കര്‍ഷകരുടെ മുട്ട ശേഖരിക്കുന്നതിന് സഹകരണ സംഘം രൂപീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ചെരുപ്പ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നതിനും പച്ചപ്പിന്റെ ഭാഗമായി പദ്ധതി ഒരുക്കുന്നുണ്ട്. പുഴയോര സംരക്ഷണത്തിനും വിദ്യാഭ്യാസ ക്യമ്പസുകളില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും ബോധവത്ക്കരണ നിരീക്ഷണ പ്രവര്‍ത്തനം ശക്തമാക്കുവാനും യോഗം തീരുമാനിച്ചു.
   പച്ചപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് നിയോജക മണ്ഡലത്തിന് കീഴില്‍ വരുന്ന എല്ലാ പഞ്ചായത്തിലും കണ്‍വീനര്‍മാരെ നിയോഗിച്ചു.പച്ചപ്പിന്റെ സംഘടനാ സംവിധാനങ്ങളായ വീട്ടുകൂട്ടം, നാട്ടുകൂട്ടം. വാര്‍ഡ് സഭ, പഞ്ചായത്ത് സഭ എന്നിവ രൂപീകരിച്ച് നവംബര്‍ 19 ന് കല്‍പ്പറ്റയില്‍ സമ്പൂര്‍ണ യോഗം ചേരും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ നിര്‍വ്വഹണോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *