Wednesday, 29th September 2021
തേനീച്ച വളർത്തൽ ഒരു കാർഷികവൃത്തിയായി ഈയിടെ
അംഗീകരിച്ചിരുന്നെങ്കിലും ഇതിലേർപ്പെട്ടിരുന്ന കർഷകർക്ക് ഒരു ഇൻഷുറൻസ്
പരിരക്ഷയും ഉണ്ടായിരുന്നില്ല. പ്രളയബാധിത പ്രദേശങ്ങളിൽ മണ്ണിടിച്ചിലിലും
വെളളമൊഴുക്കിലും പെട്ട് തേനീച്ച കൂടുകൾ ഒലിച്ചുപോവുകയും കർഷകർക്ക്
വൻനാശനഷ്ടമുണ്ടാകുകയും ചെയ്ത സാഹചര്യങ്ങൾ കണക്കിലെടുത്ത്
തേനീച്ചകൃഷിയും ഇനിമുതൽ ഇൻഷുറൻസ് പരിരക്ഷ കൊണ്ടുവരുന്നതിനുളള
നടപടികൾ സ്വീകരിക്കണമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ
പറഞ്ഞു. തേനീച്ച കർഷകരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇൻഡീജീനസ്
എപ്പികൾച്ചറിസ്റ്റ്  (FIA) ന്റെ 10-ാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം
വി.ജെ.റ്റി. ഹാളിൽ സംഘടിപ്പിച്ച തേനീച്ച കർഷക സംഗമവും തേൻമേളയും
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്‌ടോബർ 3,4,5
തീയതികളിലായി നടക്കുന്ന മേള ഖാദി ഗ്രാമവ്യവസായ കമ്മീഷൻ, നബാർഡ്,
ആകാശവാണി, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ, ഹോർട്ടികോർപ്പ്, ഫാമിംഗ്
കോർപ്പറേഷൻ, ഖാദിബോർഡ്, ഗാന്ധിസ്മാരകനിധി എന്നിവയുടെ
സഹകരണത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
 കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന തേനിന് വേണ്ട ഗുണനിലവാരങ്ങൾ
ഏകീകരിച്ച് കേരളഹണി എന്ന പൊതു ബ്രാൻഡിൽ
ലോകവിപണിയിലെത്തിക്കുന്നതിനുളള നടപടി കൈക്കൊളളുമെന്ന് മന്ത്രി സൂചിപ്പിച്ചു.
ലോകവിപണിയിൽ ശുദ്ധമായ തേൻ ലഭിക്കുന്നത് കേരളത്തിൽ നിന്നാണെന്നുളള
ഖ്യാദി നേടിയെടുക്കുകയാവണം ലക്ഷ്യം. ഉത്പാദകർ കൂടി ഇക്കാര്യത്തിൽ
സത്യസന്ധതപുലർത്തേതുെന്നും മന്ത്രി വ്യക്തമാക്കി. മികച്ച തേനീച്ചകർഷകന്
ഈ വർഷം മുതൽ കൃഷിവകുപ്പിന്റെ സംസ്ഥാനതല അവാർഡും 
ഏർപ്പെടുത്തിയിട്ടുണ്ട്. മൂല്യവർദ്ധനവിനും വിപണനത്തിനും വേണ്ട ആവശ്യമായ
ഇടപെടലുകൾ വകുപ്പ് നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഗിന്നസ്
ബുക്ക് റെക്കാർഡ ് നേടിയ എം.എസ്. നേച്ചറിനെ മന്ത്രി ആദരിച്ചു. കൂടാതെ
തേനീച്ചകർഷകരുടെ മികച്ചവിജയം നേടിയ മക്കൾക്കുളള അവാർഡ് ദാനവും
അദ്ദേഹം നിർവഹിച്ചു. തേനീച്ച വളർത്തൽ ഒരു കൃഷി എന്നതിലുപരി ഭക്ഷണ
സംസ്‌കാരത്തിന്റെ ഭാഗമായി കൂടി മാറേണ്ടതുണ്ടെന്ന് ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ച
എം.എൽ.എ കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.
 ചടങ്ങിൽ ഫിയയുടെ കർഷകർക്കുളള ഐഡന്റിറ്റി കാർഡ് വിതരണം
ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. ബാബു തോമസ് – ഉം ഫിയ
വെബ്‌സൈറ്റ് ഉദ്ഘാടനം കാനറാ ബാങ്ക് ജനറൽ മാനേജർ
. ജി.കെ.മായയും നിർവഹിച്ചു. ഫെഡറേഷൻ ഓഫ് ഇൻഡീജീനസ്
എപ്പികൾച്ചറിസ്റ്റ് ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ദേവനേശൻ പദ്ധതി
വിശദീകരണവും നബാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ റാവു മുഖ്യപ്രഭാഷണവും
നടത്തി. ആകാശവാണി പ്രോഗ്രാം എക്‌സിക്യുട്ടീവ് മുരളീധരൻ തഴക്കര, ഖാദി
ഗ്രാമവ്യവസായ കമ്മീഷൻ അസിസ്റ്റന്റ് ഡയറക്ടർ ആർ. പ്രദീപ്, ഫാമിംഗ ്
കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ സുരേഷ് എസ്.കെ., ഫാം ഇൻഫർമേഷൻ
ബ്യൂറൊ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ശ്രീമതി. ഗീതാ.വി.നായർ,
ഫെഡറേഷൻ ഓഫ് ഇൻഡീജീനസ് എപ്പികൾച്ചറിസ്റ്റ് പ്രസിഡന്റ്
എം.ആർ. സജയകുമാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. തുടർന്ന് തേനീച്ച
വളർത്തലിനെ സംബന്ധിച്ച വിവിധ വിഷയങ്ങളെ അധികരിച്ച് വിദഗ്ദ്ധരുടെ
ചർച്ചാക്ലാസുകളും നടന്നു. ഫെഡറേഷൻ ഓഫ് ഇൻഡീജീനസ് എപ്പികൾച്ചറിസ്റ്റ്
രക്ഷാധികാരി എ. അബ്ദുൾകലാം ചടങ്ങിന് കൃതജ്ഞയും രേഖപ്പെടുത്തി. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *