അശ്വതി പി.എസ്. 
കൽപ്പറ്റ: കാപ്പിയെ പോലെ സുസ്ഥിരതയുള്ള മറ്റൊരു കൃഷിയില്ലന്ന്  മുൻ കോഫി ബോർഡ് വൈസ്  ചെയർമാൻ അഡ്വ: എം.ഡി വെങ്കിട സുബ്രമണ്യ. കോഫി ബോർഡിന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റയിൽ നടന്ന അന്താരാഷ്ട്ര കോഫിദിനാചരണ സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം ..കോഫി ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങ് ജില്ലാ കലക്ടർ എ.ആർ .അജയ് കുമാർ ഉദ്ഘാടനം ചെയ്തു.വയനാട്ടിലെ കർഷകരും   കാർഷിക മേഖലയും അതിജീവനത്തിന്റെ പാതയിലാണന്ന് കലക്ടർ പറഞ്ഞു.
കോഫി ബോർഡ് മുൻ വൈസ് ചെയർമാൻ അഡ്വക്കറ്റ് എം.ഡി വെങ്കിട സുബ്രമണ്യ അധ്യക്ഷത വഹിച്ചു സംസാരിച്ചു. പരിപാടിയിൽ കാപ്പി കാർഷിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച അശോക് കുമാർ, ജ്വാലിനി നേമചന്ദ്രൻ, കുരുവിള ജോസഫ്, പള്ളിയറ രാമൻ എന്നീ കർഷകരെയും ഒപ്പം വനമൂലിക സംഘടനയെയും ഉപഹാരം നൽകി ആദരിച്ചു.അറുപതിനായിരം കാപ്പി കർഷകരാണ് വയനാട്ടിലുള്ളതെന്ന് കോഫി ബോർഡ് റീജിയണൽ ഡെപ്യൂട്ടി ഡയറക്റ്റർ ഡോ.കറുത്ത മണി പറഞ്ഞു.  പരിപാടിയിൽ കോഫി ബോർഡ് ജോയിൻ ഡയറക്റ്റർ നിർമൽ ഡേവിസ്, ജൈൻ ഇറിഗേഷൻ കമ്പനി വൈസ് പ്രഡിഡണ്ട് ഡോ. എസ് നാരായണസ്വാമി, കോഫി ബോർഡ് മുൻ വൈസ് ചെയർമാൻ എം.ആർ ഗണേഷ്, പി.സി മോഹനൻ മാസ്റ്റർ, സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ.ജെ ദേവസ്യ, വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ സെക്രട്ടറി പി.പി അനൂപ്, പ്രമുഖ കാപ്പി കർഷകൻ പി.സി മാധവൻ നായർ എന്നിവർ സംസാരിച്ചു.കർഷകർക്കാവശ്യമായ  പാക്കേജ് ഉടൻ പ്രഖ്യാപിക്കണമെന്ന് പരിപാടിയിൽ പങ്കെടുത്തവർ   ആവശ്യപ്പെട്ടു.

(Visited 133 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *