Thursday, 12th December 2024
 പ്രളയക്കെടുതിയെ തുടർന്ന് വയനാട്ടിലെ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആരംഭിച്ച ഡൊണേറ്റ് എ കൗ ക്യാംപെയ്ൻ കൂട്ടായ്മയിൽ ലഭിച്ച പത്താമത്തെ കറവപശുവിനെ വിതരണം ചെയ്തു. എടവക ഗ്രാമപഞ്ചായത്തിലെ ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണ സംഘത്തിലെ ക്ഷീര കര്‍ഷകയായ എള്ളുമന്ദം ചേർക്കോട് കോളനി ശാന്തയ്ക്കാണ്, സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കന്‍ഡറി സ്കൂൾ എൻ. എസ്. എസ് യൂണിറ്റ് വിദ്യാർഥികൾ മുൻകൈയെടുത്ത്  അമ്പത്തിയയ്യായിരം രൂപയുടെ  സങ്കരയിനം കറവ പശുവിനെയും കിടാവിനെയും വാങ്ങിച്ചു നൽകിയത്.
      ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണ സംഘം ഓഫീസ് പരിസരത്ത് വെച്ചു നടന്ന ചടങ്ങിൽ മാനന്തവാടി എം. എൽ. എ ഒ. ആർ. കേളു പശുവിനെയും കിടാവിനെയും ശാന്തയ്ക്ക് കൈമാറി. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജോഷി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കല്പറ്റ ക്ഷീരവികസന ഓഫീസർ ഹർഷ. വി. എസ് പദ്ധതി വിശദീകരണം നടത്തി. എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആഷ മെജോ, ഗ്രാമ പഞ്ചായത്ത് അംഗം കെ. ആർ. ജയപ്രകാശ്, ഗവ. സർവജന ഹയർ സെക്കന്‍ഡറി സ്കൂൾ പ്രിൻസിപ്പാൾ എ.കെ. കരുണാകരൻ, എൻ. എസ്. എസ് ജില്ലാ കൺവീനർ എൻ. ജെ. ജോസഫ്, പ്രോഗ്രാം ഓഫീസർ നവീൻ പോൾ, ദീപ്തിഗിരി ക്ഷീര സംഘം ഡയറക്ടർ സേവ്യർ ചിറ്റുപ്പറമ്പിൽ, വിദ്യാർഥികളായ ആദിത്യ കിരൺ രാജ്, ആർദ്ര സുരേന്ദ്രൻ പ്രസംഗിച്ചു. ദീപ്തിഗിരി ക്ഷീര സംഘം പ്രസിഡന്റ് എച്ച്. ബി. പ്രദീപ് സ്വാഗതവും മാനന്തവാടി ക്ഷീരവികസന ഓഫീസർ പി. പി. പ്രജിഷ നന്ദിയും പറഞ്ഞു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *