കാസർഗോഡ് നീലേശ്വരം ബ്ലോക്കിലെ, ക്ഷീര വികസന ഓഫീസും ക്ഷീര സംഘങ്ങളും ചേർന്നു, വയനാട്ടിലെ ക്ഷീരകർഷകർക്ക് സഹായവുമായി എത്തി.
. പ്രളയത്തിൽ തീറ്റ പുൽക്കൃഷി നശിച്ചു പോയ, കർഷകർക്ക് ആശ്വാസമേകുന്ന സമ്മാനമായി
തീറ്റ പുൽക്കൃഷി ചെയ്യുന്നതിനുള്ള, പുൽകടകൾ ഇവർ കൽപ്പറ്റയിൽ എത്തിച്ചു.
ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരും, ക്ഷീര സംഘം പ്രതിനിധികളും നേരിട്ട് എത്തിച്ചേർന്നു, കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു… ഏറെ സന്തോഷത്തോടെയാണ് കർഷകർ ഇവരെ സ്വാഗതം ചെയ്തത്.
ഒരാവശ്യം വന്നപ്പോൾ പിന്തുണച്ചതിനും, സഹായവുമായി ഓടിയെത്തിയത്തിനും, കർഷകർക്ക് വാക്കുകളില്ലായിരുന്നു.
ഏറെ ദൂരം യാത്ര ചെയ്തു, സൗജന്യമായി എത്തിച്ചു നൽകിയ പുൽകടകളിലൂടെ, വീണ്ടും ക്ഷീരസമൃദ്ധിയുടെ പുൽത്തോട്ടങ്ങൾ, വയനാട്ടിൽ വളരും.
ക്ഷീര വികസന ഓഫീസർ കല്യാണി അനിൽകുമാർ, , ഡെയറി ഫാം ഇൻസ്ട്രക്ടർമാരായ . വേണു, മനോജ്, ക്ഷീര സംഘം ഭാരവാഹികളായ സുനിൽകുമാർ, .സി നാജ് ദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്.
Leave a Reply