Thursday, 12th December 2024
അമ്പലവയല്‍  മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന അന്താരാഷ്ട്ര ചക്ക മഹോത്സവത്തില്‍ കൊതിയൂറും വിഭവങ്ങളുമായി സ്റ്റാളുകള്‍. 101 -ല്‍പരം ചക്ക വിഭവങ്ങളുമായാണ് ചക്ക മഹോല്‍സവത്തില്‍ ആര്‍എആര്‍എസ് സ്റ്റാഫ്അംഗങ്ങള്‍ എത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ചക്ക വിഭവങ്ങളുമായിട്ടാണ് പ്രദര്‍ശന ശാലയില്‍ സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്. ചക്കയുടെ 101 വിഭവങ്ങളും അമ്പലവയല്‍ ഫുഡ്‌പ്രൊസസിംഗ് ലാബിലാണ് തയാറാക്കിയത്. വ്യത്യസ്തത പുലര്‍ത്തുന്ന വിഭവങ്ങളും ചക്കയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളും കര്‍ഷകരെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ചക്കയുടെഎല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണെന്ന് ബോധ്യപ്പെടുത്തുകയാണ് വ്യത്യസ്തമായ 101 വിഭവങ്ങളിലൂടെ. 
കാണികള്‍ക്ക് പുത്തനറിവ് നല്‍കി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ സ്റ്റാളും ശ്രദ്ധേയമാണ്. കൃഷിമേഖലയുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും അടങ്ങിയ പുസ്തകങ്ങള്‍ ഇവിടെ സൗജന്യമായിവിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടരുന്ന അമ്പലവയല്‍ ആര്‍എആര്‍എസിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇവര്‍സജീവമാണ്. ചക്കയുടെആരോഗ്യകരമായ പങ്കിനെക്കുറിച്ച് പ്രതിപാദിക്കുന്ന പോസ്റ്റുകളും സ്റ്റാളിലുണ്ട്.
ചക്ക മഹോല്‍സവത്തില്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക്കൃഷിയില്‍ ബോധവത്ക്കരണവുമായി ജില്ലാകൃഷിഓഫീസിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ആത്മ വയനാടിന്റെ സ്റ്റാള്‍ കാണികള്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ പ്രയോജനകരമാണ്. കര്‍ഷകര്‍ക്ക് കൃഷിയിലുള്ള പുതിയസാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം പരിശീലനങ്ങള്‍, ക്ലാസുകള്‍, കൃഷിത്തോട്ടത്തിന്റെ മാതൃക, നിര്‍മ്മാണം തുടങ്ങിയവയും ആത്മയുടെ മേല്‍നോട്ടത്തില്‍ നല്‍കുന്നു. 
ചക്കയില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കുന്നതിനുള്ള പരിശീലന പരിപാടി വീട്ടമ്മമാര്‍ക്ക് നല്‍കുന്നുണ്ട് ചക്കമഹോത്സവത്തില്‍. ചക്കയുടെഎല്ലാ ഭാഗങ്ങളും ഉള്‍പ്പെടുത്തികൊണ്ട് സീറോ വെയിസ്റ്റേജായാണ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. ചക്കയും ചക്കയുത്പന്നങ്ങളും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. വിയറ്റ്‌നാം ചക്ക, തേന്‍വരിക്ക, റോസ്‌വരിക്ക, ജെ 33, ചക്കക്കുരു ചമ്മന്തിപ്പൊടി, ചക്കജെല്ലി, ചക്കതേന്‍, ചക്കകുരുലെഡു, ചക്ക മിഠായി എന്നിവയും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. 
മേഖലാ കാഷിക ഗവേഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര ചക്ക മഹോത്സവത്തിന്റെ ഭാഗമായി സൗജന്യ നിയമ സഹായവുമായി ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ സ്റ്റാള്‍ ശ്രദ്ധേയമാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായി നിയമ സഹായം നല്‍കുകയാണ് പ്രധാന ലക്ഷ്യം. സുപ്രീം കോടതിയുടേയും ഹൈകോടതിയുടേയും മേല്‍ നോട്ടത്തില്‍ ജില്ലാ ജഡ്ജിനുകീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി ജില്ലയില്‍ പതിനായിരത്തില്‍പ്പരം കേസുകള്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലൂടെ പരിഹരിച്ചിട്ടുണ്ട്. കൂടാതെ സൗജന്യ കൗണ്‍സിലിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പ്രതിഫലം പ്രതീക്ഷിക്കാതെയാണ് നിയമ സഹായം ചെയ്തുകൊടുക്കുന്നതെന്ന് അഡ്വക്കേറ്റ് അസീസ് പറഞ്ഞു.
ചക്ക സദ്യമാറ്റിവച്ചു.
അമ്പലവയല്‍ മേഖലകാര്‍ഷികഗവേഷണ കേന്ദ്രത്തില്‍അന്താരാഷ്ട്ര ചക്ക മഹോല്‍സവത്തിന്റെ ഭാഗമായി ജൂലൈ 14ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ചക്ക സദ്യ പ്രതികൂലകാലാവസ്ഥമൂലംമാറ്റി വച്ചതായി ഗവേഷണകേന്ദ്രം മേധാവി അിറയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *