Thursday, 24th September 2020

അമ്പലവയൽ: ചക്ക കേരളത്തിന്റെ
 ഔദ്യോഗിക ഫലമായി  പ്രഖ്യാപിച്ച ശേഷം ആദ്യമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചക്ക മഹോത്സവം അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ചു.

അന്താരാഷ്ട്ര ശാസ്ത്ര സിമ്പോസിയം ,ദേശീയ അന്തർദേശീയ പ്രദർശന സ്റ്റാളുകൾ, ഗോത്ര സംഗമം, ചക്ക സംസ്കരണത്തിൽ വനിതകൾക്കായുള്ള സൗജന്യ പരിശീലനം  ,മാജിക്കിലൂടെയുള്ള ബോധവൽക്കരണം, ചക്ക വരവ്, ചക്ക സദ്യ, വിവിധ മത്സരങ്ങൾ എന്നിവയാണ് 15 വരെ നടക്കുന്ന ചക്ക മഹോത്സവത്തിലുള്ളത്.. കർഷകർക്കും, വിദ്യാർത്ഥികൾക്കും ,ശാസ്ത്രജ്ഞർക്കും സംരംഭകർക്കും ഒരു പോലെ ഉപയോഗപ്രദമാകുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.   സംഘാടകർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ  ചക്ക വരവോടെ പരിപാടികൾ ഔദ്യോഗികമായി ആരംഭിച്ചു.
പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ  ഉദ്ഘാടനം ചെയ്തു. .
     കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കേരള സർവകലാശാലയുടെയും ആഭിമുഖ്യത്തിലാണ്  അന്താരാഷ്ട്ര ചക്ക മഹോത്സവം സംഘടിപ്പിച്ചത്..   സ്റ്റാളുകൾ ഒരുങ്ങി. അന്താരാഷ്ട്ര ശാസ്ത്ര സിമ്പോസിയത്തിൽ ചക്കയുടെ ഫലപ്രദമായ ഉപയോഗത്തിനും വിപണനത്തിനുമുള്ള നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും  ചർച്ച നടത്തി.മലേഷ്യ, ശ്രീലങ്ക, വിയറ്റ്നാം, തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. ഇത്തവണ നിരവധി ചക്ക ഉൽപന്നങ്ങളും ഉൽപാദകരുമാണ് ഇവിടെ എത്തിയത്. ചക്ക കൊണ്ടുള്ള വിഭവ  മത്സരങ്ങളും ചക്കയുമായി ബന്ധപ്പെട്ട വിവിധ ഇനം  പ്രദർശനവും നടത്തി. സ്ത്രീകൾക്കു മാത്രമായി മൂല്യവർദ്ധിത ഉൽപന്ന പരിശീലന ക്ലാസും സംഘടിപ്പിച്ചു.
 ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൻ ടി.എൽ.സാബു ചക്ക മഹോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
 ചക്കയുടെ ഉൽപാദനവും ഉപഭോഗവും  വർദ്ധിച്ചതായി   മുഖ്യ പ്രഭാഷണം നടത്തിയ കേരള കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ: ജിജു പി. അലക്സ് പറഞ്ഞു. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീത വിജയൻ അധ്യക്ഷത വഹിച്ചു. ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ ടി.എൽ സാബു,    കാർഷിക സർവ്വകലാശാല  ഗവേഷണ വിഭാഗം മേധാവി ഡോ: ഇന്ദിരാദേവി, അമ്പലവയൽ ആർ.എ ആർ.എസ്. അസോസിയേറ്റ് ഡയറക്ടർ ഡോ.പി.രാജേന്ദ്രൻ, വി.എഫ്. പി.സി.കെ. സി.ഇ.ഒ. ഷാജി ജോൺ, ദേശീയ ജൈവവൈവിധ്യ ബോർഡ് പ്രതിനിധി ശങ്കർ ഡാൻഡിൻ  ,ചെറുവയൽ രാമൻ, ' ഏച്ചോം ഗോപി , കെ.എസ്. ലാലി, ഡോ: ആശാ ശങ്കർ, ഡോ: കെ.പി.സുധീർ, പി. സാജിദ,  മുഹമ്മദ് ദേശാ സാഹി,  ശിശിര കുമാർ, വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷാജി അലക്സാണ്ടർ തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *