: അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ അന്താരാഷ്ട്ര ചക്ക മഹോത്സവം ഇന്ന് തുടങ്ങും. ജൂലായ് 15 വരെയാണ് ചക്ക മഹോത്സവം' . തുടർച്ചയായി ഇത് ആറാം വർഷമാണ് അമ്പലവയലിൽ ചക്ക മഹോത്സവം നടത്തുന്നത്. കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ച ശേഷം ആദ്യത്തേതുമാണ്.
അന്താരാഷ്ട്ര ശാസ്ത്ര സിമ്പോസിയം ,ദേശീയ അന്തർദേശീയ പ്രദർശന സ്റ്റാളുകൾ, ഗോത്ര സംഗമം, ചക്ക സംസ്കരണത്തിൽ വനിതകൾക്കായുള്ള സൗജന്യ പരിശീലനം ,മാജിക്കിലൂടെയുള്ള ബോധവൽക്കരണം, ചക്ക വരവ്, ചക്ക സദ്യ, വിവിധ മത്സരങ്ങൾ എന്നിവ ഇതോടനുബന്ധിച്ചുണ്ടാകും. കർഷകർക്കും, വിദ്യാർത്ഥികൾക്കും ,ശാസ്ത്രജ്ഞർക്കും സംരംഭകർക്കും ഒരു പോലെ ഉപയോഗപ്രദമാകുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകർ പറഞ്ഞു. നാളെ രാവിലെ 10-ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ ചക്ക മഹോത്സവം ഔദ്യോഗിയായി ഉദ്ഘാടനം ചെയ്യും. .
Leave a Reply