നബാര്‍ഡിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന അത്തികൊല്ലി, കടച്ചികുന്ന്, കൊച്ചാറ, നടുകൊല്ലി, നെടുമുള്ളി, അമ്മാനി എന്നീ നിര്‍ത്തട സമിതി എം. എസ്. സ്വമാനിഥന്‍ ഗവേഷണ നിലയം എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്ലാവ് കേരളത്തിന്റെ കല്പവൃക്ഷം ചക്ക കേരളത്തിന്റെ സംസ്ഥാന പഴം എന്ന വിഷയത്തില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു.
പ്രകൃതിയുടെ പരിലാളനയേറ്റ് വളരുന്ന വിഭവസമൃദ്ധമായ ഭക്ഷണവും ഔഷധവും പ്രദാനം ചെയ്യുന്ന ഫലവൃക്ഷമാണ് പ്ലാവെന്നും, കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ആസാം, ബീഹാര്‍, ത്രിപുര, ഉത്തര്‍പ്രദേശ്, ഹിമാലയന്‍ താഴ്വരകള്‍ എന്നിവിടങ്ങളിലെയും സുലഭമായി വളരുന്നുണ്ടെന്നും, ഭക്ഷണമായും ഔഷധമായും ചക്ക വിഭവങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ആരോഗ്യരക്ഷക്ക അത്യന്താപേഷിതമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയം ഡയറക്ടര്‍ ഡോ. വി. ബാലകൃഷ്ണന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ട്രെയ്നിങ്ങ് കോ-ഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക കണ്‍സള്‍ട്ടന്റ് എം. കെ. പി. മാവിലായി, സി. പി. പ്രേമകുമാരി, പനമരം എന്നിവര്‍ വിഷയം അവതരിപ്പിച്ചു. സി. പി. പ്രേമകുമാരി രചിച്ച ചക്കവിഭവങ്ങള്‍ എന്ന പുസ്തകം അമ്പലവയല്‍ പഞ്ചായത്ത് മെമ്പര്‍ ഹഫ്സത്തിന് നല്‍കികൊണ്ട് ഡോ. ബാലകൃഷ്ണന് പ്രകാശനം ചെയ്തു. ഇടിച്ചക്കകൊണ്ടുള്ള 4 വിഭവങ്ങളും ചക്കക്കുരുകൊണ്ടുള്ള 5 വിഭവങ്ങളും ചക്കകൊണ്ടുള്ള 41 വിഭവങ്ങളുമടക്കം 50 ചക്കവിഭവങ്ങള്‍ തയ്യാറാക്കുന്ന രീതി പുസ്തകത്തിലൂടെ ചമ്മന്തി മുതല്‍ തോരന്‍ വരെയും, ചിപ്സ് മുതല്‍ ദോശ വരെ, പൂരി മുതല്‍ ചപ്പാത്തി വരെ, ലഡു മുതല്‍ കട്ലറ്റ് വരെ, സിറപ്പ് മുതല്‍ വൈന്‍ വരെ, പുട്ട് മുതല്‍ ബിരിയാണി വരെ, നെയ്യപ്പം മുതല്‍ പായസം വരെയുള്ള വിഭവങ്ങളുണ്ടാക്കുന്ന രീതി പുസ്തകത്തിലുണ്ട്. തങ്കമണി സ്വാഗതവും ഹഫ്സത്ത് കൃതജ്ഞതയും രേഖപ്പെടുത്തി.
Leave a Reply