
നബാര്‍ഡിന്‍റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പാലയാന നീര്‍ത്തട സമിതിയുടെയും കാട്ടിക്കുളം പുഴവയല്‍ നീര്‍ത്തട സമിതിയുടെയും ബ്രഹ്മഗിരി നീര്‍ത്തട സമിതിയുടെയും എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്‍റെയും ആഭിമുഖ്യത്തില്‍ പ്ലാവുകളെക്കുറിച്ചും ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളെക്കുറിച്ചും എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ വെച്ച് സെമിനാര്‍ സംഘടിപ്പിച്ചു. ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ചക്കയുല്പന്നങ്ങള്‍ അഭികാമ്യമെന്നും ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുണ്ടാക്കാന്‍ അനന്തസാധ്യതയുണ്ടെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
വയനാട് ജില്ലാപഞ്ചായത്ത് സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ എ. ദേവകി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. സി. എസ്. ചന്ദ്രിക അദ്ധ്യക്ഷത വഹിച്ചു. സി. പി. പ്രേമകുമാരി, പനമരം വിഷയം അവതരിപ്പിച്ചു. ട്രെയ്നിങ്ങ് കോഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന്‍ സ്വാഗതവും കെ. ദിലീപ് കൃതജ്ഞതയും രേഖപ്പെടുത്തി.
Leave a Reply