Thursday, 12th December 2024
എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയവും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ചേര്‍ന്നു നടത്തുന്ന കാലാവസ്ഥ വ്യതിയാന പഠന പദ്ധതിയുടെ ഭാഗമായുള്ള പോര്‍ട്ടലിന്‍റെ ഉദ്ഘാടനം സി. കെ. ശശീന്ദ്രന്‍ എം. എല്‍. എ. നിര്‍വ്വഹിച്ചു.
പദ്ധതിയുടെ ഭാഗമായി ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂണ്‍ വൈത്തിരി, വാളാട്, പെരിക്കല്ലൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനില്‍ നിന്നുള്ള വിവരങ്ങള്‍ ഈ പോര്‍ട്ടലിലൂടെ ലഭിക്കും. താപനില, ആര്‍ദ്രത, മഴയുടെ അളവ്, കാറ്റിന്‍റെ ഗതി, വേഗത എന്നിവ ഓരോ മണിക്കൂറിലും. എന്നീ വിവരങ്ങള്‍ കാലാവസ്ഥാനിരീക്ഷണ ഉപകരണങ്ങളില്‍ നിന്ന് ലഭ്യമാകുന്ന തരത്തിലാണ് ഈ പോര്‍ട്ടല്‍ ക്രമീകരിച്ചിരിക്കുന്നത്.
മാറുന്ന വയനാടിന്‍റെ കാലാവസ്ഥയെയും പരിസ്ഥിതിയേയും കുറിച്ച് കുട്ടികള്‍ അന്വേഷിക്കേണ്ടതും പഠിക്കേണ്ടതും അത്യാവശ്യം ആണെന്ന് സി. കെ. ശശീന്ദ്രന്‍ പറഞ്ഞു. എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം സീനിയര്‍ ഡയറക്ടര്‍ ഡോ. എന്‍. അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം തുടങ്ങിയ വിഷയങ്ങളില്‍ ഡോ. എം. സി. മനോജ്, ശാസ്ത്രജ്ഞന്‍, കുസാറ്റ് കൊച്ചി, ഡോ മെര്‍ലിന്‍ ലോപ്പസ്, എം. എസ്. എസ്. ആര്‍. എഫ് തുടങ്ങിയര്‍ ക്ലാസ്സ് എടുത്തു. ശ്രീ. ഗിരിജന്‍ ഗോപി സ്വാഗതവും ശ്രീമതി. നീനു മെഹനാസ് നന്ദിയും പറഞ്ഞു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *