മാനന്തവാടി ∙   ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണ സംഘം ലോക ക്ഷീരദിനം വിവിധ
പരിപാടികളോടെ ആചരിച്ചു. എള്ളുമന്ദം സ്കൂളിൽ നടന്ന ദിനാചരണ പരിപാടി
മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ്  കെ. ജെ. പൈലി
ഉദ്ഘാടനം ചെയ്തു. ദീപ്തിഗിരി ക്ഷീര സംഘം സ്കൂൾ  വിദ്യാർഥികൾക്കായി
തയ്യാറാക്കിയ നെയിം സ്ലിപ് സ്റ്റിക്കറുകളുടെ പ്രകാശനം എടവക പഞ്ചായത്ത്
സ്ഥിരം സമിതി അധ്യക്ഷ ആഷാ മെജോ നിർവ്വഹിച്ചു.
ക്ഷീരസംഘത്തിന്റെ  പരിധിയിലെ  വിദ്യാലയങ്ങളിലെ   മിൽമ പേഡയുടെയും, നെയിം
സ്ലിപ്പുകളുടെയും വിതരണ ഉദ്ഘാടനം യഥാക്രമം പഞ്ചായത്ത് മെമ്പർമാരായ കെ.
ആർ. ജയപ്രകാശ്, ആമിന അവറാൻ എന്നിവർ നിർവ്വഹിച്ചു.  പാൽ സംഭരണകേന്ദ്രങ്ങൾ
വഴി ക്ഷീരോൽപാദകർക്കും, ഉപഭോക്താക്കൾക്കും  മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
സംഘം പ്രസിഡന്റ്  എച്ച്. ബി. പ്രദീപ് അധ്യക്ഷ വഹിച്ചു.  സ്കൂൾ മാനേജർ സി.
കെ. അനന്തറാം, പ്രധാനാധ്യാപകൻ  ടി. എം. ഷാജൻ, പിടിഎ പ്രസിഡന്റ് ഷെറീഫ്
മൂടമ്പത്ത്, ഷിജി ടോമി,  ത്രേസ്യ തലച്ചിറ, ഷജില രമേശ് സംസാരിച്ചു.
ക്ഷീരസംഘം ഡയറക്ടർ ഏബ്രഹാം തലച്ചിറ, ജെസി ഷാജി, പി. കെ. ജയപ്രകാശ്, സാബു
പള്ളിപ്പാടൻ എന്നിവർ പ്രസംഗിച്ചു.

(Visited 62 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *