Saturday, 7th September 2024
സി.വി.ഷിബു.

ക​ൽ​പ്പ​റ്റ: ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​ർ    ഓ​ഹ​രി ഉ​ട​മ​ക​ളാ​യി രൂപീകരിച്ച നബാർഡിന് കീഴിലുള്ള രാജ്യത്തെ ആദ്യത്തെ    ഉല്പാദക കമ്പനിയായ   വ​യ​നാ​ട് ഗ്രീ​ൻ ടീ ​പ്രൊ​ഡ്യു​സ​ർ ക​മ്പനി ബ​ത്തേ​രി താ​ലൂ​ക്കി​ലെ  നെന്മേനി പഞ്ചായത്തിലെ ക​ര​ടി​പ്പാ​റ​യി​ൽ സ്ഥാ​പി​ച്ച ഫാ​ക്ട​റി​യി​ൽ വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ തേ​യി​ല​പ്പൊ​ടി ഉ​ത്പാ​ദ​നം തുടങ്ങി.നബാർഡ് വയനാട് മാനേജർ ജിഷ വടക്കും പറമ്പിൽ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.. താ​ത്കാ​ലം ഫാ​ക്ട​റി ഒ​രു ഷി​ഫ്റ്റാ​ണ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യെ​ന്നു ക​മ്പനി ചെ​യ​ർ​മാ​ൻ പി. ​കു​ഞ്ഞു​ഹ​നീ​ഫ, ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ ജോ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. 

എ​ട്ട് മ​ണി​ക്കൂ​റി​ൽ 1,200 കി​ലോ​ഗ്രാം പ​ച്ച​ത്തേ​യി​ല സം​സ്ക​രി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ് ഫാ​ക്ട​റിയെന്ന് ടീ മേക്കർ ദേവദാസ് പറഞ്ഞു.. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന തേ​യി​ല​പ്പൊ​ടി വേഗ്രീ​ൻ ടീ ​എ​ന്ന ബ്രാ​ൻ​ഡ് നാ​മ​ത്തി​ൽ കി​ലോ​ഗ്രാ​മി​നു 450 രൂ​പ നി​ര​ക്കി​ലാ​ണ് വി​പ​ണി​യി​ൽ ല​ഭ്യ​മാ​ക്കു​ക. 

ബ​ത്തേ​രി താ​ലൂ​ക്കി​ലെ നെ​ന്മേ​നി പ​ഞ്ചാ​യ​ത്തി​ലു​ള്ള ക​ര​ടി​പ്പാ​റ​യി​ലും വൈ​ത്തി​രി താ​ലൂ​ക്കി​ലെ മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലു​ള്ള വ​ട്ട​ച്ചോ​ല​യി​ലു​മു​ള്ള ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക സം​ഘാം​ഗ​ങ്ങ​ൾ രൂ​പീ​ക​രി​ച്ച​താ​ണ്  വയനാട്  ഗ്രീ​ൻ ടീ ​പ്രൊ​ഡ്യൂ​സ​ർ ക​മ്പനി' . മൈ​ക്രോ ഫാ​ക്ട​റി​ക​ൾ​ക്ക് ടീ ​ബോ​ർ​ഡ് ലൈ​സ​ൻ​സ് ന​ൽ​കി​ത്തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​മാ​ണ് ക​ർ​ഷ​ക​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തേ വ​ൻ​കി​ട ഫാ​ക്ട​റി​ക​ൾ​ക്കു മാ​ത്ര​മാ​ണ് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. 167 ഓ​ഹ​രി​യു​ട​മ​ക​ളാ​ണ് ക​മ്പനിയിലുള്ളത്.. ക​ര​ടി​പ്പാ​റ​യി​ൽ ​വാ​ങ്ങി​യ 30.5 സെ​ന്‍റ് സ്ഥ​ല​ത്ത് ഒ​രു കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ഫാ​ക്ട​റി നി​ർ​മി​ച്ച​ത്. ഇ​തി​ൽ 45.8 ല​ക്ഷം രൂ​പ ന​ബാ​ർ​ഡ് വാ​യ്പ​യാ​ണ്. 

ക​ര​ടി​പ്പാ​റ, വ​ട്ട​ച്ചോ​ല സം​ഘാം​ഗ​ങ്ങ​ളു​ടേ​താ​യി ഏ​ക​ദേ​ശം 500 ഏ​ക്ക​റി​ൽ തേ​യി​ല​കൃ​ഷി​യു​ണ്ട്. സീ​സ​ണി​ൽ ഏ​ക​ദേ​ശം 4,500 കി​ലോ പ​ച്ച​ത്തേ​യി​ല​യാ​ണ് പ്ര​തി​ദി​ന ഉ​ത്പാ​നം. ഫാ​ക്ട​റി​യി​ൽ ഒൗ​ഷ​ധ ഗുണ​മു​ള്ള ഗ്രീ​ൻ ടീ ​മാ​ത്രം ഉ​ത്പാ​ദി​പ്പി​ക്കാ​നും വി​ത​ര​ണം ചെ​യ്യാ​നു​മാ​ണ് ക​മ്പനി തീ​രു​മാ​നം. തേ​യി​ല​ച്ചെ​ടി​ക​ളി​ൽ​നി​ന്നു 7-10 ദി​വ​സം ഇ​ട​വി​ട്ട് നു​ള്ളു​ന്ന കൊ​ളു​ന്താ​ണ് ഗ്രീ​ൻ ടീക്കായി സം​സ്ക​രി​ക്കു​ന്ന​ത്. 1000 കി​ലോ ച​പ്പി​ൽ​നി​ന്നു 240 കി​ലോ പൊ​ടി​യു​ണ്ടാ​ക്കാ​ൻ ക​ഴി​യും. 

ക​മ്പനിയുടെ ഓ​ഹ​രി​യു​ട​മ​ക​ളി​ൽ 40 പേ​ർ ജൈ​വ​രീ​തി​യി​ലാ​ണ് തേ​യി​ല​ക്കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​വ​ർ​ക്കും മ​റ്റു ക​ർ​ഷ​ക​ർ​ക്കും അം​ഗീ​കൃ​ത ഏ​ജ​ൻ​സി​യു​ടെ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഓ​ർ​ഗാ​നി​ക് ഗ്രീ​ൻ ടീ ​ആ​ഭ്യ​ന്ത​ര, വി​ദേ​ശ വി​പ​ണി​ക​ളി​ൽ ല​ഭ്യ​മാ​ക്കാ​നാ​ണ് പ​ദ്ധ​തി. 

നി​ല​വി​ൽ കൊ​ളു​ന്ത് കി​ലോ​ഗ്രാ​മി​നു 25 രൂ​പ നി​ര​ക്കി​ലാ​ണ് ഓ​ഹ​രി​യു​ട​മ​ക​ളാ​യ ക​ർ​ഷ​ക​രി​ൽ​നി​ന്നു ക​ന്പ​നി ശേ​ഖ​രി​ക്കു​ന്ന​ത്. മ​റ്റു ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കു​ന്ന വി​ല​യു​ടെ ഇ​ര​ട്ടി​യോ​ളം വ​രു​മി​ത്. പ​ച്ച​ത്തേ​യി​ല​യു​ടെ വി​ല​യ്ക്കു പു​റ​മേ ബോ​ണ​സ്, ഡി​വി​ഡ​ന്‍റ് എ​ന്നി​വ​യും ഓ​ഹ​രി​യു​ട​മ​ക​ൾ​ക്ക് ല​ഭി​ക്കും. അ​ര ഏ​ക്ക​ർ മു​ത​ൽ ര​ണ്ട് ഏ​ക്ക​ർ വ​രെ തേ​യി​ല​ക്കൃ​ഷി​യു​ള്ള​വ​രാ​ണ് ഓ​ഹ​രി​യു​ട​മ​ക​ൾ. പാ​ർ​ട്ട് ടൈം ​ടീ മേ​ക്ക​റും നാ​ല് തൊ​ഴി​ലാ​ളി​ക​ളും ഒ​ന്നു വീ​തം സൂ​പ്പ​ർ​വൈ​സ​റും അ​ക്കൗ​ണ്ട​ന്‍റു​മാ​ണ് നി​ല​വി​ൽ ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. 

ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​ർ രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി രൂ​പീ​ക​രി​ച്ച​താ​ണ് വ​യ​നാ​ട് ഗ്രീ​ൻ ടീ ​പ്രൊ​ഡ്യു​സ​ർ ക​മ്പനി. 

2017 ഡി​സം​ബ​ർ ഏ​ഴി​നു ഉ​ദ്ഘാ​ട​നം ചെ​യ്ത ഫാ​ക്ട​റി​യി​ൽ -​ ലൈസൻസുകൾ ലഭിക്കാൻ വൈകിയതിനാലാണ്  വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​നു​ള്ള ഉ​ത്പാ​ദ​നം വൈ​കി​യ​തെന്ന് കമ്പനി ഡയറക്ടർമാരായ കെ.സി. കൃഷ്ണദാസ്, ടി. പക്കുഞ്ഞി എന്നിവർ പറഞ്ഞു. നബാർഡിന് കീഴിൽ വയനാട്ടിലുള്ള 13 ഉപ്പാദക കമ്പനികളിൽ ആദ്യത്തേതാണ് വയനാട് ഗ്രീൻ ടീ പ്രൊഡ്യൂസർ കമ്പനി.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *