വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കേന്ദ്ര സുഗന്ധ വിള ഗവേക്ഷണ കേന്ദ്രവുമായി സഹകരിച്ച് തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ എടമുണ്ട ആദിവാസി കോളനിയിൽ വെച്ച് ശാസ്ത്രീയ മഞ്ഞൾ കൃഷിയിൽ പരിശീലനവും മഞ്ഞൾ വിത്ത് വിതരണവും നടത്തി. പരിപാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസ്സോസിയേറ്റ് ഡയറക്ടർ  .ഫാ. ജിനോജ്‌ പാലത്തടത്തിലിന്റെ അധ്യക്ഷതയിൽ തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലോമി ഫ്രാൻസിസ് ഉൽഘാടനം ചെയ്തു. പരിശീലനത്തിന് കേന്ദ്ര സുഗന്ധ വിള ഗവേക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോക്ടർ ശ്രീനിവാസൻ, ഡോക്ടർ പ്രവീണ എന്നിവർ നേതൃത്വം നൽകി. പരിശീലനത്തിൽ പങ്കെടുത്ത 30 കർഷകർക്ക് കേന്ദ്ര സുഗന്ധ വിള ഗവേക്ഷണ കേന്ദ്രം പുതുതായി വികസിപ്പിച്ചെടുത്ത പ്രഗതി, സുവർണ്ണ എന്നീ മഞ്ഞൾ വിത്തുകൾ സൗജന്യമായി വിതരണം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ ജോസ്.പി.എ. കേന്ദ്ര സുഗന്ധ വിള ഗവേക്ഷണ കേന്ദ്രത്തിലെ റിസേർച് ഓഫീസർ ലിജോ, ഫാ. അഭിലാഷ്, ഷൈനി ദേവസ്സ്യ  എന്നിവർ സംസാരിച്ചു. പരിപാടിക്ക് ലയോള കോളേജ് ചെന്നൈ, സെന്റ് ജോസഫ് കോളേജ് ബാംഗ്ലൂർ, ലയോള കോളേജ് തിരുവനന്തപുരം, വിമല കോളേജ് ത്രിശൂർ, എസ് എൻ ഡി പി കോളേജ് പെരിന്തൽമണ്ണ, സെന്റ് ജോസഫ് കോളേജ്  ഇരിഞ്ഞാലക്കുട എന്നിവടിങ്ങളിലെ എം എസ് ഡബ്ല്യൂ വിദ്ധ്യാർത്ഥികൾ നേതൃത്വം നൽകി.
(Visited 70 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *