സി.ഡി. സുനീഷ്
      ജൈവ കാർഷിക മേഖലക്ക് കരുത്ത് പകരാൻ വൻ പദ്ധതികളുമായി സിക്കിം സർക്കാർ. പ്രഥമ ജൈവ കൃഷി സംസ്ഥാനമായ സിക്കിം, ഏറ്റവും കൂടുതൽ ജൈവ പച്ചക്കറി ഉല്പാദിപ്പിക്കുന്ന ജൈവ കർഷകന് ഒരു കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ജൈവ കർഷകർക്ക് മാസം തോറും 1000 രൂപ പെൻഷനും സിക്കിം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 
സമ്പൂർണ്ണ ജൈവ കൃഷി സംസ്ഥാനത്തിലേക്ക് ചുവടുകൾ ഉറപ്പിക്കാൻ കർശനമായ നടപടികളും, കർഷകരെ ശാക്തീകരിക്കുന്നതിന് പ്രോത്സാഹന പദ്ധതികളുമായി ആണ് സിക്കിം ജൈവ പറുദീസ
കൂടുതൽ ഹരിതാഭമാക്കുന്നത്. ജൈവ കൃഷിയിലൂടെ ഞങ്ങൾ ജൈവ പ്രതിരോധം ആണ് തീർക്കുന്നതെന്ന് മുഖ്യമന്ത്രി പവൻ ചാമ് ലിങ്ങ് പറഞ്ഞു. സിക്കിം ജനതയുടെ ആരോഗ്യ സംരംക്ഷണം, ഊർജ്ജ  സംരംക്ഷണം, ജൈവ വൈവിധ്യ സംരംക്ഷണം, പരിസ്ഥിതി ആവാസ വ്യവസ്ഥ സംരംക്ഷണം എന്നീ ജൈവ സംരംക്ഷണ പ്രതിരോധം ആണ് ഞങ്ങൾ തീർക്കുന്നത്. അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും വരുന്ന എല്ലാ വിഷ പച്ചക്കറികളും ഞങ്ങൾ നിരോധിച്ചു. ഇനി ഉദ്പാദനം കൂട്ടിയാൽ മാത്രമേ നമുക്ക് ഭക്ഷ്യ സ്വാശ്രയത്വം നേടാനാകൂ.
അതിനാണ് കർഷകർക്ക് പ്രോത്സാഹനവുമായി പദ്ധതികൾ പ്രഖ്യാപിച്ചത്.
 ജൈവ കൃഷി ചെയ്യുക എന്നത് നമ്മുടെ സാമൂഹൃ ഉത്തരവാദിത്വം. ആയി കർഷകരും സമൂഹവും കാണണമെന്നും മുഖ്യമന്ത്രി പവൻ ചാമ് ലിങ്ങ് വ്യക്തമാക്കി.
സിക്കിം സർക്കാർ മുന്നോട്ട്  വെക്കുന്ന ജൈവ ,പരിസ്ഥിതി  
ഭരണ നിർവ്വഹണങ്ങൾ
ഐക്യരാഷ്ട്ര സഭ അടക്കമുള്ള അന്തരാഷ്ട്ര ഏജൻസികളും പരിസ്ഥിതി ,സന്നദ്ധ പ്രവർത്തകരും ഏറെ പ്രത്യാശയോടെ ആണ് നിരീക്ഷിക്കുന്നത്. മാതൃകാപരമായ ജൈവ ചുവടുകളോടെ ജൈവ പറുദീസ യാ യ സിക്കിം മുന്നേറുന്നു, ഹരിത നന്മകളോടെ.

(Visited 108 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *